കമ്പനിയുടെ സല്‍ക്കാരത്തിനിടെ മദ്യപിച്ച് ലക്കുകെട്ട ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പിആര്‍ ജീവനക്കാരന് 11 വര്‍ഷം തടവും പിഴയും. മലേഷ്യയിലാണ് സംഭവം. എസികളുടെ കമ്പനിയിലെ കോണ്‍ട്രാക്ടര്‍ ആയിരുന്നു യുവതി. 

സ്ഥാപനത്തില്‍ കമ്പനി ഡിന്നര്‍ ഡേ ആയിരുന്നു. ഇതിനിടെ കാര്യമായി മദ്യവും വിളമ്പിയിരുന്നു. മദ്യപിച്ച് ലക്കുകെട്ട ജീവനക്കാരി തിരികെ തന്‍റെ ഓഫിസിലെത്തി ഉറങ്ങിവീഴുകയായിരുന്നു. പിന്നീട് ബോധം വന്ന ഇവര്‍ക്ക് എന്തോ പന്തികേട് തോന്നി. പരിശോധനയില്‍ താന്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് യുവതിക്ക് വ്യക്തമായി.   സിസിടിവി പരിശോധിച്ചപ്പോള്‍ കമ്പനിയിലെ തന്നെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗത്തിലെ ജീവനക്കാരന്‍  ബോധരഹിതയായ യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി.

 ഉടന്‍ തന്നെ യുവതി വിവരെ പൊലീസിലറിയിക്കുകയും 37കാരനായ പിആര്‍ ജീവനക്കാരനെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവാവിന് പിന്നീട് 11 വര്‍ഷവും ആറ് മാസവും നീണ്ട തടവുശിക്ഷയും ഒമ്പത് ചൂരലടിയും ശിക്ഷ വിധിച്ചു. 

ENGLISH SUMMARY:

Malayala Manorama Online News reports on a 37-year-old PR employee in Malaysia who has been sentenced to 11 years in prison and fined for assaulting a colleague who was intoxicated during a company dinner. The incident, which occurred in Malaysia, highlights a severe case of workplace sexual assault following a company-provided event where alcohol was served.