ഭക്തകളെ പ്രസാദത്തില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഡാര്‍ക്ക് വെബ്ബില്‍ ദൃശ്യങ്ങള്‍ വിറ്റ ആള്‍ദൈവം പിടിയില്‍. തമിഴ്നാട് സേലത്താണ് സംഭവം. വിജയരാജ (50) എന്നയാളാണ് പിടിയിലായത്. സേലം വാഴപ്പടിയില്‍ ‘ശനീശ്വര’ എന്ന പേരില്‍ ആശ്രമം നടത്തി വരികയായിരുന്നു ഇയാള്‍.

 പൂജ നടത്താന്‍ എന്ന പേരില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടികളെ പ്രസാദത്തോടൊപ്പം മയക്കുമരുന്ന് നല്‍കി നഗ്നരാക്കിയും പീഡിപ്പിച്ചും ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതില്‍ സ്കൂള്‍ കുട്ടികള്‍ വരെ ഉള്‍പ്പെടും.

ഞായറാഴ്ച സമാന രീതിയില്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി മയങ്ങിയിരുന്നില്ല. അലറിക്കരഞ്ഞ് ഓടിരക്ഷപ്പെട്ട പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറയുകയും ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ആശ്രമത്തില്‍ നടത്തിയ പരിശോധനയില്‍ വിജയരാജയുടെ ലാപ്ടോപ്പ് കണ്ടെടുത്തു. ഇതില്‍ ഇയാളുടെ പൂജാമുറിയില്‍ വച്ച് തന്നെ പകര്‍ത്തിയ 50ഓളം സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ സ്കൂള്‍ കുട്ടികളും ഉള്‍പ്പെടും. ഒളിപ്പിച്ച ക്യാമറകളിലായിരുന്നു ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. പകര്‍ത്തിയ പല ദൃശ്യങ്ങളും ഡാര്‍ക്ക് വെബ്ബില്‍ വിറ്റിട്ടുമുണ്ട്. 

വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരനായിരുന്നു വിജയരാജ. അപ്രതീക്ഷിതമായി ഇയാള്‍ ആള്‍ദൈവമാണെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുവരികയായിരുന്നു. അറസ്റ്റിലായ വിജയരാജയെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. 

ENGLISH SUMMARY:

A fake godman in Tamil Nadu's Salem was arrested for drugging female devotees and selling explicit videos on the dark web. The arrested individual, Vijayaraja, ran an ashram named 'Saneeswara' and filmed over 50 women, including school children, in compromising situations.