പ്രതീകാത്മക ചിത്രം
രണ്ട് 13കാരികളെ പീഡിപ്പിച്ച കേസിൽ 22കാരന് 9 വർഷം തടവും ചൂരലടി ശിക്ഷയും. സിംഗപ്പൂരിൽ നിന്നാണ് പീഡനവാർത്ത പുറത്തുവരുന്നത്. രണ്ട് വർഷങ്ങൾക്കിടെ യുവാവ് രണ്ട് പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്. തനിക്ക് 17 വയസാണെന്ന് പറഞ്ഞ് പെൺകുട്ടികളെ പറ്റിക്കുകയും വ്യത്യസ്ത അവസരങ്ങളിലായി ഇരുവരെയും ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്യുകയുമായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം 2023ല്‍ ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവാവ് ആദ്യത്തെ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് മറുപടി നൽകിയ യുവാവ് വൈകാതെ പെൺകുട്ടിയുമായി സൗഹൃദത്തിലായി. അന്ന് തന്റെ പ്രായം 18 ആണെന്ന് കള്ളം പറഞ്ഞ് ഇയാൾ പെൺകുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റി. പിന്നീട് പെൺകുട്ടിയോട് തന്റെ 'ഗേൾഫ്രണ്ട്' ആകാൻ താൽപര്യമുണ്ടോ എന്ന് ചോദിക്കുകയും പെൺകുട്ടി ഇത് സമ്മതിക്കുകയുമായിരുന്നു.
ബന്ധം ദൃഢമായ ശേഷം ഒരുദിവസം യുവാവ് പെൺകുട്ടിയെ ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയുമായി പലതവണ വ്യത്യസ്ത സാഹചര്യങ്ങളിൽ ലൈംഗികബന്ധത്തിലേർപ്പെട്ടു. തുടർന്ന് യുവാവ് പെൺകുട്ടിയെ അവഗണിക്കാൻ തുടങ്ങി. മെസേജുകൾക്ക് മറുപടി ലഭിക്കാത്തതിനെ തുടർന്ന് പെൺകുട്ടി യുവാവിനെ നേരിൽ കണ്ടു. എന്നാൽ തനിക്ക് ജോലിയിൽ ശ്രദ്ധിക്കണമെന്നും പിരിയാമെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. ഇതുകൂടാതെ തന്‍റെ യഥാർഥ പ്രായവും ഇയാൾ പെൺകുട്ടിയോട് വെളിപ്പെടുത്തി. ഇതോടെ പെൺകുട്ടി മാനസികമായി തളർന്നു. പിന്നീട് യുവാവ് പെൺകുട്ടിയെ വിളിക്കുകയും മറ്റാരെങ്കിലുമായി തങ്ങൾക്കുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകി.
ഈ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ 2024ൽ യുവാവ് മറ്റൊരു 13കാരിയുമായി സൗഹൃദത്തിലായി. തനിക്ക് 17 വയസാണെന്നായിരുന്നു ഇയാൾ ഈ പെൺകുട്ടിയോടും പറഞ്ഞത്. തുടർന്ന് പെൺകുട്ടിയുമായി ചാറ്റ് ചെയ്യുന്നതിനിടെ തനിക്ക് രാത്രി തങ്ങാൻ വീടില്ലെന്ന് ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ രാത്രി താമസിച്ചോട്ടെ എന്ന് ചോദിക്കുകയും പെൺകുട്ടി സമ്മതിക്കുകയുമായിരുന്നു. യുവാവിന് തന്‍റെ മുറി ഒഴിച്ചുനൽകി പെൺകുട്ടി തന്‍റെ മുത്തശ്ശിയുടെ മുറിയിൽ മുത്തശ്ശിക്കൊപ്പം പോയിക്കിടന്നു.
ഇതിനിടെ യുവാവ് മുറിയിൽ നിന്ന് ഇറങ്ങി മുത്തശ്ശിയുടെ മുറിയിലെത്തുകയും പെൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തു.
പനി ബാധിച്ച് ഭാര്യ മരിച്ചു; ചികില്‍സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്ക് തീയിട്ട് ഭര്‍ത്താവ്...
പിന്നീട് പെൺകുട്ടി ഇയാളോട് തന്‍റെ ഇഷ്ടം പറഞ്ഞപ്പോൾ തന്‍റെ യഥാർഥ പ്രായം പറഞ്ഞ് ഇയാൾ പെൺകുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചു. വൈകാതെ രണ്ടാമത്തെ പെൺകുട്ടിയും ഇയാൾക്കെതിരെ പരാതി നൽകി.
പനി ബാധിച്ച് ഭാര്യ മരിച്ചു; ചികില്‍സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്ക് തീയിട്ട് ഭര്‍ത്താവ്...
പീഡനത്തിന് പുറമെ ഓൺലൈൻ ഗെയിം വഴി പണം തട്ടിയതിനും മറ്റ് അനേകം സമാന തട്ടിപ്പുകൾക്കും കുറ്റാരോപിതനാണ് യുവാവ്. നിരവധി കേസുകൾ ഉള്ളതിനാൽ യുവാവിനെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. 14 വയസിൽ താഴെയുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നവർക്ക് 20 വർഷത്തിനടുത്ത് തടവും ചൂരലടിയും സിംഗപ്പൂരിൽ ശിക്ഷയായി വിധിക്കാറുണ്ട്. യുവാവിന് ശിക്ഷ കുറഞ്ഞുപോയെന്നും വിമർശനമുണ്ട്.