പ്രതീകാത്മക ചിത്രം

ഭാര്യയെ അമിതമായി മദ്യവും ലഹരിയും കഴിപ്പിച്ച് അവശയാക്കി മറ്റ് പുരുഷന്‍മാര്‍ക്ക് കാഴ്ചവയ്ക്കുകയും യുവതി മരിക്കുകയും ചെയ്ത കേസില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. ഓസ്ട്രിയയിലാണ് സംഭവം. വിയന്നയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള വെല്‍സ് നഗരത്തിലാണ് 40കാരി മരിച്ചത്. ജൂണ്‍ 26നാണ് ചോരവാര്‍ന്ന് മരിച്ച നിലയിലാണ്  യുവതിയുടെ ശരീരം സ്വവസതിയില്‍ നിന്ന് കണ്ടെത്തിയത്. പിന്നാലെ ഇവരുടെ ഭര്‍ത്താവിനെയും ഇയാളുടെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഓസ്ട്രിയയില്‍ മുന്‍പും സമാന സാഹചര്യത്തില്‍ ഒരു യുവതി മരിച്ചിരുന്നു. ഇവരെ ലഹരിക്കടിമയാക്കി ഭര്‍ത്താവ് നാല് വര്‍ഷത്തോളം അന്യപുരുഷന്‍മാര്‍ക്ക് കാഴ്ചവച്ചിരുന്നു. സമാനമായ സംഭവമാണ് ഇവിടെയും നടന്നത് എന്നാണ് പൊലീസ് നിഗമനം.  ഭര്‍ത്താവിനൊപ്പം പിടികൂടിയ സുഹൃത്ത് താന്‍ യുവതിയുമായി ലഹരിയിലായിരിക്കെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നെന്ന് സമ്മതിച്ചു. എന്നാല്‍ യുവതിയെ അമിതമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് പരുക്കിലാക്കിയത് യുവതിയുടെ തന്നെ ഭര്‍ത്താവാണെന്നും ഇയാള്‍ ആരോപിച്ചു. എന്നാല്‍ ഭര്‍ത്താവ് ഇത് നിഷേധിച്ചു.  

യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന് ഇയാള്‍ പണമൊന്നും കൈമാറിയിട്ടില്ലെന്നും സുഹൃത്ത് പറയുന്നത് തന്നെയാണ് സത്യമെന്നുമാണ് പൊലീസിന്‍റെ നിഗമനം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകം തെളിഞ്ഞാല്‍ ഭര്‍ത്താവിന് 20 വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.

 

ENGLISH SUMMARY:

Austria murder case: A woman was found dead in Wels, Austria, after being allegedly drugged and sexually exploited by her husband and his friend. The husband and his friend have been arrested in connection with the suspicious death.