AI Image

TOPICS COVERED

ബൈക്കില്‍ പോയ കര്‍ഷകനെ തട‍ഞ്ഞു നിര്‍ത്തി കണ്ണില്‍ മുളകുപൊടി എറിഞ്ഞ് 25 ലക്ഷം രൂപ കവര്‍ന്നു. മധ്യപ്രദേശിലെ അശോക്നഗറിലാണ് സംഭവം. തമോയ ചക് ഗ്രാമവാസിയായ ലഖ്​വിന്ദറാണ് കൊള്ളസംഘത്തിന്‍റെ ആക്രമണത്തിന് ഇരയായത്. ബന്ധുവിന് നല്‍കുന്നതിനായി 25 ലക്ഷം രൂപ ബാഗിലാക്കിക്കൊണ്ട് പോവുകയായിരുന്നു ലഖ്​വിന്ദര്‍. യാത്രയ്ക്കിടെ രണ്ടുപേര്‍ ബൈക്ക് കൈകാണിച്ച് നിര്‍ത്തി.സംസാരിക്കാന്‍ തുടങ്ങിയതിന് പിന്നാലെ കണ്ണില്‍ മുളക് പൊടി എറിയുകയും പിന്നാലെ ബാഗ് തട്ടിപ്പറിച്ചോടുകയുമായിരുന്നു. 

കണ്ണീനീറി അലറിക്കരഞ്ഞ ലഖ്​വിന്ദര്‍ സഹായത്തിനായി പരക്കം പാഞ്ഞു. വഴിയേ എത്തിയ ഗ്രാമീണരാണ് വിവരം വീട്ടുകാരെ അറിയിച്ചതും ആശുപത്രിയിലേക്ക് കൊണ്ടുപോയതും. ബന്ധുവിന്‍റെ പക്കല്‍ നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കൊണ്ടുപോയതാണെന്ന് ലഖ്​വിന്ദര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ മാസം ആദ്യം സദോരയില്‍വച്ചും മാസ്ക് ധരിച്ച രണ്ടുപേര്‍ മറ്റൊരു കര്‍ഷകനില്‍ നിന്ന് 20 ലക്ഷം കവര്‍ന്നിരുന്നു. ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണവുമായി യാത്ര ചെയ്യുന്നതിനിടെ അശോക്നഗറിനും സദോരയ്ക്കും ഇടയില്‍ വച്ചാണ് അന്ന് ആക്രമണം ഉണ്ടായത്. 

ENGLISH SUMMARY:

A farmer in Ashoknagar, Madhya Pradesh, was robbed of ₹25 lakh after attackers threw chili powder into his eyes. This is the second such high-value robbery targeting farmers in the region this month