TAGS

ആന വീട്ടില്‍ പശുക്കള്‍ക്ക് പരമസുഖം. ഒന്‍പത് ആനകളും 200 പശുക്കളും പിന്നെ പോത്തും എരുമയും, കൊല്ലം പരവൂര്‍ പുത്തന്‍കുളം വീട്ടില്‍ ഷാജി– പ്രമീള ദമ്പതികളുടെ ലൈഫ് ഹാപ്പിയാണ്. മികച്ച വനിതാ കര്‍ഷകയ്ക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം പ്രമീള ഷാജിക്കാണ്.

കൊല്ലം പരവൂരിലെ പുത്തന്‍കുളത്തെ കാവേരിയെന്ന വീട്ടിലെത്തിയാല്‍ പറമ്പില്‍ നിറയെ ആനയും പശുക്കളുമാണ്. മോദിയെന്ന ആനമുതല്‍  പേരുമുതല്‍  കേശവന്‍ വരെ  ആനക്കൂട്ടത്തിലുണ്ട്. മോദിയെന്ന ആനയെത്തേടി മാത്രം എത്തുന്നവരും നിരവധി. ഉല്‍സവ സീസണായതുമുതല്‍ അതിരാവിലെ ആനയെ കുളിപ്പിച്ചാണ് ക്ഷേത്രങ്ങളിലേക്ക് അയയ്ക്കുന്നത്.

ഒരേ പറമ്പില്‍ തന്നെയാണ് പശുക്കളുടെ ഫാമും. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നു കൊണ്ടുവന്ന 200 പശുക്കളുണ്ടിവിടെ.  എല്ലാ ഇനങ്ങളും പശുക്കളുടെ കൂട്ടത്തിലുണ്ട്. 1100 ലീറ്ററില്‍ കൂടുതല്‍ പാല്‍ ലഭിക്കുന്ന ഇവിടെ നിന്നും 700 ലീറ്റര്‍ എല്ലാ ദിവസവും മില്‍മയ്ക്ക് മാത്രം നല്‍കുന്നു. പുതു തലമുറയ്ക്കായി  ആനയുടേയും , പശുക്കളുടേയും പാര്‍ക്കിന്‍റേയും ഒരുക്കത്തിലാണ് ഷാജി. ഒപ്പം സര്‍ക്കാര്‍ പിന്തുണ വേണമെന്ന അഭ്യര്‍ഥനയും.

ENGLISH SUMMARY:

Malayala Manorama Online News highlights a remarkable farm in Kollam where elephants and cows coexist happily, showcasing a unique agricultural lifestyle. This innovative approach has also led to the owner receiving a state award for excellence in farming.