കൊല്ലം ശാസ്താംകോട്ട ശ്രീധർമശാസ്താക്ഷേത്രത്തിൽ വാനര സദ്യ നടന്നു. ക്ഷേത്രത്തിലെ നൂറുകണക്കിന് വാനരന്മാർ പായസവും പപ്പടവും കൂട്ടി സദ്യയുണ്ടു. ഇനി നാളെ തിരുവോണനാളിലും വാനരൻമാർക്ക് വിഭവസമൃദ്ധമായ സദ്യനൽകും.
ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വാനരൻമാർക്കിന്ന് ഓണസദ്യയാണ്. പപ്പടവും പഴവും ശർക്കരുപ്പേരിയും പച്ചടിയും കിച്ചടിയുമൊക്കെയുള്ള വിഭവസമൃദ്ധമായ സദ്യ. വാനരഭോജനശാലയിൽ ഇലയിട്ടാൽ പിന്നെ വിഭവങ്ങൾ ഇലയിൽ എത്തും വരെ ഇവർ കാത്തിരിക്കും.
ശ്രീരാമകഥയോളം പഴക്കമുണ്ട് ക്ഷേത്രത്തിലെ വാനരക്കൂട്ടത്തിന്. രാവണൻ നിഗ്രഹം കഴിഞ്ഞു വരുമ്പോൾ ശ്രീരാമനും വാനരപ്പടയും ധർമ്മശാസ്താവിന്റെ അതിഥികളായി തങ്ങിയെന്നും, ശ്രീരാമന്റെ നിർദ്ദേശപ്രകാരം വാനര പ്രമുഖനായ നേതൃത്വത്തിൽ ഒരു സംഘം ധർമ്മശാസ്താവിന്റെ തോഴരായി ശാസ്താംകോട്ടയിൽ നിന്നെന്നുമാണ് വിശ്വാസം.
50 വർഷത്തിലധികമായി ക്ഷേത്രത്തിൽ വാനര സദ്യ നടക്കുന്നുണ്ട്. ക്ഷേത്രത്തിലുള്ള വാനരയൂട്ട് വഴിപാടിന് പുറമേ ഓണ നാളുകളിലാണ് സദ്യയൊരുക്കൽ.