pune-murder

TOPICS COVERED

കാമുകിക്ക് രഹസ്യബന്ധം സംശയിച്ച് കഴുത്തറുത്ത് കൊന്ന് കാമുകന്‍റെ ക്രൂരത. പിറന്നാളാഘോഷത്തിന് വിളിച്ചുവരുത്തി ലോഡ്ജില്‍ കൊലപ്പെടുത്തുകയായിരുന്നു. 26 വയസുള്ള മേരി മല്ലേഷാണ് കൊല്ലപ്പെട്ടത്. 25 കാരനായ ദിലാവര്‍ സിങ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ച പൂനെയിലെ പിമ്പ്രി-ചിഞ്ച്‌വാഡിലെ വാകഡിലാണ് സംഭവം.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പുറത്താണ് കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി. കൊല്ലപ്പെട്ട മേരി മല്ലേഷ് നേരത്തെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ ജോലി ചെയ്തിരുന്നു. ഈ സമയത്താണ് യുവാവുമായി പ്രണയത്തിലായത്. എന്നാല്‍ ഈയിടെയായി പ്രണയത്തില്‍ സിങിന് സംശയങ്ങളുണ്ടായി.

യുവതിയുടെ പിറന്നാളായതിനാല്‍ ശനിയാഴ്ച കാലഖഡകിലെ ഒരു ലോഡ്ജില്‍ ആഘോഷം സംഘടിപ്പിച്ചു. ഇവിടെ വച്ച് ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയും മറ്റൊരുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ കണ്ടെത്തി. ഇതിന്‍റെ പകയില്‍ ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് അറുക്കുകയും ഇരുമ്പുവടികൊണ്ട് തലയ്ക്കിടിക്കുകയുമായിരുന്നു. പിന്നീട് ശനിയാഴ്ച വൈകീട്ടോടെയാണ് ദിലാവര്‍ സിങ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. താനൊരാളുമായി പ്രണയത്തിലായിരുന്നുവെന്നും അവള്‍ ചതിച്ചതിനാല്‍ കൊന്നു എന്നുമായിരുന്നു മൊഴി.

പൂനെയിലെ പിസോളിയില്‍ നിന്നുള്ളയാളാണ് 25 കാരനായ ദിലാവര്‍ സിങ്. വാകഡ് പൊലീസ് കൊലപാതക കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ലോഡ്ജില്‍ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ സിങിനെ റിമാന്‍ഡ് ചെയ്തു.

ENGLISH SUMMARY:

Pune murder case details a shocking incident where a girlfriend was murdered due to suspicion of infidelity. The accused has been arrested and the investigation is ongoing.