palakkad-murder

പാലക്കാട് കോട്ടായിയില്‍ ദീപികയുടെ തൂങ്ങിമരണത്തില്‍ ഭര്‍ത്താവ് ശിവദാസന്‍ അറസ്റ്റില്‍. ഒരുമിച്ച് മരിക്കാമെന്ന് ഭാര്യയെ പറഞ്ഞ് വിശ്വസിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ട ശേഷം ഭര്‍ത്താവ് ശിവദാസന്‍ പിന്‍മാറുകയായിരുന്നു. വഞ്ചിച്ച് കൊലപ്പെടുത്താന്‍ ശിവദാസന്‍ ഉണ്ടാക്കിയ  ഉണ്ടാക്കിയ തിരക്കഥയെന്ന് പൊലീസ് പറയുന്നത്. 

 

കഴിഞ്ഞ 25 നാണ് തുങ്ങി മരിക്കുന്നത്. ആത്മഹത്യാണെന്നായിരുന്നു പ്രാഥമികവിവരം. പിന്നീട് ശിവദാസനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് വഞ്ചനയുടെ വിവരം അറിയുന്നത്. ശിവദാസനും ദീപികയും ആറു വർഷം മുമ്പാണ് വിവാഹിതരായത്. ഇരുവർക്കും കുട്ടികൾ ഉണ്ടായിരുന്നില്ല. ഇതിന്‍റെ മനോവിഷമത്തിലായിരുന്ന ദീപികയെ ഒരുമിച്ച് മരിക്കാം എന്ന് ശിവദാസൻ പറഞ്ഞു വിശ്വസിപ്പിക്കുന്നു.

 

ഒരു സാരിയിൽ രണ്ടുപേരും മരിക്കാനാണ് ഇരുവരും പദ്ധതിയിട്ടത്. ദീപികയ്ക്ക് വേണ്ടി സാരിയിൽ കുരുക്ക് ഉണ്ടാക്കി. ദീപിക കുരുക്കിൽ കുരുങ്ങി മരിക്കുകയും ശിവദാ സൂത്രത്തിൽ തൂങ്ങാതെ മാറി നിന്നു. നിലവില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ശിവദാസനെ അറസ്റ്റ് ചെയ്തത്. ഗുരുതരമായ ആയിട്ടുള്ള മറ്റു വകുപ്പുകൾ കൂടി ചുമത്തും എന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

Palakkad woman's death investigation leads to husband's arrest in a shocking case where he allegedly convinced his wife to end her life as part of a suicide pact, only to back out at the last moment. Police are treating this as a pre-planned murder by deception.