ബെംഗളുരുവില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള വന്‍ലഹരിമാഫിയ പിടിയില്‍. തായ്്ലാന്റില്‍ നിന്നു വിമാനമാര്‍ഗം ഹൈഡ്രോ കഞ്ചാവും എല്‍എസ്ഡിയും എംഡിഎംഎയുമടക്കമുള്ള ലഹരി വസ്തുക്കളെത്തിച്ചു നഗരത്തിലെ ഐ.ടി.–ബിടി മേഖലയില്‍ വിതരണം നടത്തുന്ന സംഘമാണു പിടിയിലായത്. 7 മലയാളികളടക്കം പത്തുപേര്‍ അറസ്റ്റിലായി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അമൃതഹള്ളി പൊലീസ് പത്തുദിവസത്തിലേറെ നീണ്ട നീക്കങ്ങള്‍ക്കൊടുവിലാണു സംഘത്തെ പൂട്ടിയത്. മൂന്നു കിലോ ഹൈഡ്രോ കഞ്ചാവ്, 500 സ്ട്രിപ്പ് എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍, 50 ഗ്രാം എം.ഡി.എം.എ.,500 ഗ്രാം ചരസ്, 10 കിലോ കഞ്ചാവ് എന്നിവയാണു പിടിച്ചെടുത്തത്. മൂന്നര കോടി രൂപ വിലമതിക്കും പിടിച്ചെടുത്തവയ്ക്ക്. അറസ്റ്റിലായ പത്തുപേരില്‍ വില്‍സണ്‍, യാസിര് അലി, സജജാദ്, റിയാസ്, ശിഹാബ്, നിസാര്‍,അഭിനവ് എന്നിവര്‍ മലയാളികളാണ്
ടീം കല്‍ക്കിയെന്ന വെബ് സൈറ്റ് വഴി തായ്്‌ലാന്റില്‍ നിന്ന് ബെംഗളുരുവിലെ മുഖ്യ ഏജന്റ് ഇറക്കുമതി ചെയ്യും. പിന്നീട് അറസ്റ്റിലായവര്‍ വഴി നഗരത്തിലെ ഐ.ടി.–ബി.ടി.മേഖലയിലും കോളേജ് വിദ്യാര്‍ഥികള്‍ക്കും വില്‍പന നടത്തുന്നതാണു സംഘത്തിന്റെ രീതി. ലഹരി വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തായ്്ലാന്റില്‍ നിന്നു ലഹരി വിമാന മാര്‍ഗം കയറ്റിവിടുന്നതും മലയാളിയാണന്നും കണ്ടെത്തി. ഇയാളെ നാട്ടിലെത്തിക്കാനും ബെംഗളുരു പൊലീസ് ശ്രമം തുടങ്ങി.