hotelbagrl

പാചകവാതക പ്രതിസന്ധിയെത്തുര്‍ന്ന് ബെംഗളൂരു നഗരത്തിൽ 25 ശതമാനം ഹോട്ടലുകളും അടച്ചു. നഗരത്തിലെ 30 ഇന്ദിര കാന്റീനുകളും അടച്ചിട്ടുണ്ട്. 

പാചകവാതക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ വട, സമൂസ, പൂരിയടക്കമുള്ള വിഭവങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എല്‍.പി.ജി ക്ഷാമം നഗരത്തിലെ ഹോസ്റ്റലുകളെയും കാര്യമായി ബാധിച്ചു. മെസുകള്‍ എല്ലാം മെനു വെട്ടിക്കുറച്ചു. കരിഞ്ചന്തയിൽ സിലിണ്ടറുകൾക്ക്  7000 രൂപ വരെ ഈടാക്കുന്നതായി ഹോട്ടല്‍, ഹോസ്റ്റല്‍ ഉടമകള്‍ ആരോപിച്ചു. 

30 ഇന്ദിര കാന്റീനുകള്‍ പൂട്ടിയതിന് പുറമെ 175 ഇന്ദിര കാന്റീനുകൾ അടച്ച് പൂട്ടൽ വക്കിലെന്ന് സർക്കാർ അറിയിച്ചു. കേന്ദ്രസർക്കാർ ഇടപെടണമെന്നും, സ്ഥിതി രൂക്ഷമെന്നും ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ ചില റസ്റ്ററന്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ത്തന്നെ പാചകം വിറകടുപ്പിലേക്ക് മാറ്റിയിരുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത നടപടികളുമായി ആന്ധ്രയിലെ ഹോട്ടലുകളും രംഗത്തെത്തി. സ്വിഗ്ഗി, സോമാറ്റോ ഓർഡറുകൾക്കുള്ള ഇളവ്  നിർത്തിവയ്ക്കും. തിങ്കളാഴ്ചകളിൽ ഹോട്ടലുകൾ അടച്ചിടാനും നീക്കം. പ്രതിസന്ധി തുടർന്നാൽ ഓൺലൈൻ ഭക്ഷണ ആപ്പുളോട് 'നോ' പറയാൻ ഹോട്ടലുകൾ തീരുമാനിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The LPG crisis in Bangalore has led to significant disruptions, with many hotels and Indira Canteens forced to close due to a severe shortage of cooking gas. This crisis has impacted food availability, prices, and the operations of food delivery services in the city.