bengaluru-murder-1-

രാജ്യത്തെ ഒരു മാസം മുന്‍പ് ഏറെ നടുക്കിയ കേസായിരുന്നു ബെംഗളൂരുവിലെ കൂട്ടക്കൊല. കൊലയാളികളായ കെന്നത്തും  പെണ്‍സുഹൃത്തായ ശ്വേതയ്ക്കൊപ്പം ശ്വേതയുടെ സഹോദരിയേയും അച്ഛനെയും അമ്മയേയും അതിക്രൂരമായി. കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഏറെനാളുകള്‍ക്ക് ശേഷം ഇരുവരും പിടിയിലായിരുന്നു. എന്നാല്‍ നിലവില്‍ കൊലപാതകത്തിനും മൃതദേഹം നശിപ്പിക്കുന്നതിനുമായി കെന്നത്ത് തന്‍റെ എഐ ആപ്പില്‍ തിരഞ്ഞ സെര്‍ച്ചുകളാണ് ഭീതിയാകുന്നത്. 

‘എങ്ങനെ മൃതദേഹം കളയാം’, എങ്ങനെ കൊല്ലാം’ എന്നായിരുന്നില്ല കെന്നത്തിന്‍റെ സെര്‍ച്ചുകള്‍ മറിച്ച് ‘ഇങ്ങനെ നടന്നാല്‍ എന്ത് ചെയ്യാം’ എന്ന തരത്തിലായിരുന്നു കെന്നത്തിന്‍റെ തിരച്ചിലുകള്‍. 

എഐ നിര്‍ദേശപ്രകാരം പാചകത്തിനായി  ഉപയോഗിച്ചിരുന്ന ഫര്‍ണസിന്‍റെ ചിമ്മിനിയില്‍ മൃതദേഹം കത്തിക്കാന്‍ കെന്നത്ത് പ്രാരംഭത്തില്‍ കരുതിയതായിരുന്നതായും പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

ഇത് കൂടാതെ വീട്ടില്‍ കള്ളന്‍ കയറിയാല്‍ എങ്ങനെ പ്രതിരോധിക്കാമെന്നും. ഏത് ആയുധങ്ങളാണ് കൂടുതല്‍ ദാരുണമാകുക എന്നും കെന്നത്ത് സെര്‍ച്ച് ചെയ്തിരുന്നു. എന്നാല്‍ ഇതിലേറ്റവും ഭീതിയാകുന്നത് ‘എങ്ങനെ ഒരാളെ അന്ധനാക്കി അയാളെ കുത്താം’ എന്ന് കെന്നത്ത് തിരഞ്ഞതാണ്.

എഐയില്‍ തിരഞ്ഞ തിയതികളുടെ അടിസ്ഥാനത്തില്‍ കെന്നത്ത് കൊലപാതക രീതി മാസങ്ങളായി അവലംബിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് വ്യക്തമായി. 

കുടുംബത്തെ കൊന്ന് മൃതദേഹങ്ങള്‍ നശിപ്പിച്ച് പൂര്‍ണമായും സ്വതന്ത്രരായി ജീവിക്കാമെന്നായിരുന്നു ഇരുവരുടെയും പദ്ധതി. 

ENGLISH SUMMARY:

Bengaluru murder case highlights the alarming misuse of AI for criminal planning. The investigation revealed that the accused, Kenneth, used AI search queries not for direct methods of murder, but for strategies on how to act and evade detection, raising serious concerns about AI's role in future crimes.