മഹാരാഷ്ട്രയിലെ താനെ ജില്ലയ്ക്കടുത്തുള്ള പനവേലില്‍ ബന്ധുവിന്‍റെ ഭാര്യയുമായുള്ള അവിഹിത ബന്ധത്തെ തുടര്‍വ്വ് മൂത്ത സഹോദരനെ കല്ലുകൊണ്ട് അടിച്ചുകൊന്ന് യുവാവ്. കരഞ്ചാഡെ സെക്ടർ 5 ൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 45 കാരന്‍ ദത്തു കാലെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ നാഗേഷ് കാലെ (35) പിടിയിലായിട്ടുണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാമെന്നും പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 8:37 നാണ് ഹെൽപ്പ് ലൈൻ നമ്പറായ 112 ൽ പൊലീസിന് ഒരു കോൾ ലഭിക്കുന്നത്. തുടർന്ന് ബീറ്റ് മാർഷൽമാരായ വിലാസ് ബിരാജി കരണ്ടെ, രാജേന്ദ്ര കൃഷ്ണ കെനി എന്നിവർ സ്ഥലത്തെത്തുകയായികുന്നു. ഈ സമയം ദത്തു കാലെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം നാഗേഷ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഓടിപ്പോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. മരിച്ചയാൾക്ക് ബന്ധുവിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് ഇയാളും സഹോദരനും തമ്മില്‍ ഇടയ്ക്കിടെ വഴക്കിന് കാരണാകാറുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ നാഗേഷിനെതിരെ കൊലപാതക്കുറ്റം ചുമത്തി കേസെടുത്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. പനവേല്‍ സിറ്റി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.