രണ്ടു ശവശരീരങ്ങള്‍. രണ്ടും സ്ത്രീകളുടെത്. ഒന്ന് വാര്‍ധക്യത്തിലെത്തിയ ഒരമ്മയുടെ, മറ്റൊന്ന് യുവതിയുടെ. യുവതിയുടേത് കൊലപാതകമെന്ന് ആദ്യകാഴ്ചയിലേ ഉറപ്പായിരുന്നു. റയില്‍വേ ട്രാക്കില്‍ കണ്ട മൃതദേഹം. തലയ്ക്ക് മാരക മുറിവേറ്റതിന്റെ പാടുകള്‍. ട്രെയിന്‍ തട്ടിയല്ല മരണമെന്ന് വ്യക്തം. കൊന്നശേഷം ആരോ കൊണ്ടിട്ടതാണെന്ന് പൊലീസ് ഉറപ്പിച്ചു. മറ്റൊന്ന് വീടിന്റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു അമ്മയുടെ മൃതദേഹം. മകനാണ് കൂട്ട്. ആരോടും പറയാതെ കുഴിച്ചിട്ടു എന്നത് നാട്ടുകാരെ പലവിധ സംശയത്തിലെത്തിച്ചു. കേസെടുത്ത് ആന്വേഷണം ആരംഭിച്ചതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടത് അത്യാവശ്യമായി. പൊലീസ് ആ വഴിക്ക് നീങ്ങി.
ENGLISH SUMMARY:
Two female dead bodies were discovered in separate incidents, one belonging to an elderly mother and the other to a young woman. The young woman's body was found on a railway track, and police confirmed based on head injuries that it was a murder staged as a train accident. The elderly woman’s body was secretly buried inside her kitchen by her own son, raising several suspicions among local residents. After registering cases, police began investigations and initiated the process for exhumation and postmortem of the elderly woman's body.