ട്രെയിന്‍ കാത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന യുവതിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാല്‍സംഗം ചെയ്തു. ബിഹാറില പട്നയില്‍ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ യുവതിയുടെ സമീപത്തേക്ക് എത്തുകയും തോക്ക് ചൂണ്ടി നിന്ന സ്ഥലത്ത് നിന്നും റെയില്‍വേ സ്റ്റേഷനടുത്തുള്ള മുറിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. മുറിയിലെത്തിച്ചതിന് പിന്നാലെ ഇരുവരും ചേര്‍ന്ന് യുവതിയെ ബലാല്‍സംഗം ചെയ്തു.
മുറിയില്‍ നിന്നിറങ്ങിയോടിയ യുവതി ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോനുകുമാര്‍ യാദവ്, നിരഞ്ജന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസെത്തിയപ്പോള്‍ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും സാഹസികമായി കീഴടക്കുകയായിരുന്നു. പ്രതിയായ സോനു കുമാര്‍ വിവിധ കേസുകളില്‍ പ്രതിയാണ്.