കോഴിക്കോട് നിന്ന് യുവാവിനെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ട് പോയതായി പരാതി. കല്ലായി സ്വദേശി ബിജുവിനെയാണ് തട്ടിക്കൊണ്ടു പോയത്. എം.എം.അലി റോഡിൽ പ്രവർത്തിക്കുന്ന കെ.പി ട്രാവൽസിലെ മുൻ മാനേജരാണ് ബിജു. പുലർച്ചെ രണ്ടരയോടെ ഒരു സംഘം ആളുകൾ എത്തി ട്രാവൽസിന്‍റെ മുന്നിൽ നിന്നാണ് ബിജുവിനെ തട്ടിക്കൊണ്ടു പോയത്. ബിജു പണം നല്‍കാനുള്ളവരാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. മലപ്പുറത്ത് നിന്നുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക സൂചന. അതേസമയം, ബിജുവിനെ തട്ടിക്കൊണ്ട് പോയത് എന്തിനാണെന്ന് അറിയില്ലെന്നാണ് ട്രാവല്‍സിന്‍റെ നിലവിലെ മാനേജര്‍ നിധിന്‍റെ പ്രതികരണം.