എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

പൂണെയില്‍ ഡെലിവറി ബോയ് എന്ന വ്യാജേന എത്തിയ യുവാവ് യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വഴിത്തിരിവ്. കേസില്‍ കഴിഞ്ഞ ദിവസം ഐടി പ്രൊഫഷണലായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരാതി ലഭിച്ച് രണ്ട് ദിവസത്തെ തുടര്‍ച്ചയായ അന്വേഷണത്തിന് ശേഷമായിരുന്നു അറസ്റ്റ്. എന്നാല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് നിലവില്‍ യുവതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിയെന്ന് ആരോപിക്കപ്പെടുന്ന യുവാവ്. 

യുവതി തന്‍റെ സുഹൃത്താണെന്നും ദേഷ്യത്തിന്‍റെ പുറത്താണ് തനിക്കെതിരെ ബലാല്‍സംഗ പരാതി നല്‍കിയതെന്നുമാണ് യുവാവിന്‍റെ പരാതിയില്‍ പറയുന്നത്. പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ തന്നെ പ്രതി യുവതിക്ക് അപരിചിതനല്ലെന്നും ഇവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നും തെളിഞ്ഞിരുന്നു, ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടുന്നതും സുഹൃത്തുക്കളാകുന്നതും. യുവതിയുടെ വീട്ടില്‍ വച്ചുതന്നെ ഇവര്‍ പലപ്പോളായി കണ്ടുമുട്ടിയിട്ടുണ്ടെന്നും പൊലീസ്് പറയുന്നു. സംഭവം നടന്ന ദിവസവും ഇരുവരും കാണാന്‍ തീരുമാനിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. 

പൊലീസിന് നല്‍കിയ പരാതിയില്‍ താന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായി യുവതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം താന്‍ ലൈംഗിക ബന്ധത്തിന് തയ്യാറായിരുന്നില്ലെന്നും സുഹൃത്തായ യുവാവ് നിര്‍ബന്ധപൂര്‍വം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ഇതിന്‍റെ ദേഷ്യത്തിലാണ് താന്‍ പരാതി നല്‍കിയതെന്നും പറഞ്ഞതായി പൊലീസ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. അക്രമി എന്തോ ഒരു വസ്തു തന്‍റെ മുഖത്തേക്ക് സ്പ്രേ ചെയ്തുവെന്നും പിന്നാലെ താന്‍ ബോധരഹിതയായി എന്നുമായിരുന്നു യുവതിയുടെ പരാതി. പീഡനത്തിനു ശേഷം ബോധരഹിതയായി കിടന്ന തന്‍റെ മൊബൈല്‍ ഫോണ്‍ എടുത്ത് തനിക്കൊപ്പം ഒരു സെല്‍ഫിയെടുത്തശേഷം ‘ഞാന്‍ വീണ്ടും വരും’ എന്ന് എഴുതിവച്ചിട്ടാണ് അയാള്‍ പോയതെന്നും യുവതി

എന്നാല്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് യുവതി തന്നെയാണ് സെല്‍ഫിയെടുത്തതെന്നും അത് എഡിറ്റ് ചെയ്യുകയും പ്രതിയുടേതെന്ന ഭീഷണി സന്ദേശം സ്വയം എഴുതുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അന്വേഷണത്തില്‍ യുവാവിന്‍റെ കുടുംബവും യുവതിയുടെ കുടുംബവും പരസ്പരം അറിയുന്നവരാണെന്നും. യുവാവ് സ്ഥിരമായി യുവതിയുടെ വീട്ടിലേക്ക് ഡെലിവറികള്‍ എത്തിക്കുകയും കുടുംബം വീട്ടിൽ ഇല്ലാത്തപ്പോൾ അവിടെ വരികയും ചെയ്യാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. 

ENGLISH SUMMARY:

A shocking twist emerges in Pune’s alleged rape case involving a man posing as a delivery boy. The arrested IT professional has now filed a complaint against the woman, claiming they were friends and that her rape complaint stemmed from anger. Police investigations revealed the two knew each other well and had met several times at the woman’s home. The woman admitted to police she was not willing to engage sexually that day and filed the complaint in frustration. Investigators discovered that the woman herself took a selfie with the man and edited threatening messages. The probe also found the families knew each other, and the man often visited her house for deliveries when her family was absent.