കഴിച്ച ലഘുഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് വില്‍പ്പനക്കാരന്‍റെ ജനനേന്ദ്രിയം കടിച്ചു മുറിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഗഡ്വാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പക്കോഡ വ്യാപാരിയായ യുവാവിന്‍റെ അമ്മയുടെ പരാതിയില്‍ അഖിലേഷ് യാദവെന്നയാള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

പീര്യ സ്വദേശിയായ മഹേന്ദ്രയെന്ന യുവാവാണ് അക്രമത്തിന് ഇരയായത്. പ്രദേശത്ത് മധുരപലഹാരക്കട നടത്തുകയായിരുന്നു മഹേന്ദ്ര. മദ്യപിച്ച് ലക്കുകെട്ട് കടയിലെത്തിയ അഖിലേഷ് പക്കോഡ ആവശ്യപ്പെട്ടു. പായ്ക്ക് ചെയ്ത് നല്‍കിയതും വാങ്ങി അഖിലേഷ് പോകാനൊരുങ്ങി. ഇതോടെയാണ് പണം നല്‍കിയില്ലെന്ന് മഹീന്ദ്ര ഓര്‍മിപ്പിച്ചത്. 

പണം ചോദിച്ചതോടെ അഖിലേഷിന്‍റെ മട്ടും ഭാവവും മാറി. അസഭ്യവര്‍ഷത്തിന് പിന്നാലെ മഹീന്ദ്രയുടെ സ്വകാര്യഭാഗങ്ങളില്‍ കടിച്ച് മുറിവേല്‍പ്പിക്കുകയും പിന്നാലെ ബ്ലേഡ് കൊണ്ട് വരയുകയുമായിരുന്നു. രക്തം വാര്‍ന്നൊലിച്ച് ഗുരുതരാവസ്ഥയിലായ മഹീന്ദ്രയെ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ചികില്‍സയിലുള്ള മഹീന്ദ്രയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. മദ്യലഹരിയിലാണ് കുറ്റം ചെയ്തതെന്നാണ് പ്രതിയുടെ വാദം. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. 

ENGLISH SUMMARY:

A shocking incident in Varanasi, India, where a drunk man bit off a snack vendor's genitals after being asked to pay for pakoras. Police have registered a case against the accused, Akhilesh Yadav.