കഞ്ചാവ് കേസില്‍ യു.പ്രതിഭ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ നിലവില്‍ രണ്ടുപ്രതികള്‍ മാത്രം. എംഎല്‍എയുടെ മകനെയടക്കം പ്രതിയാക്കി എഫ്ഐആര്‍ ഇട്ട കേസിലാണ് പിന്നീട് മാറ്റം. തെളിവുകളുടെ അഭാവത്തില്‍ ഏഴുപേരെ ഒഴിവാക്കിയതായി എക്സൈസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കുട്ടനാട് എക്സൈസ് റജിസ്റ്റർ ചെയ്ത കേസിൽ എക്സൈസ് നാർകോടിക് സ്പെഷൽ സ്ക്വാഡാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയത്. മകനെതിരെ എക്സൈസ് വ്യാജ കേസെടുത്തെന്ന യു.പ്രതിഭ എംഎൽഎ പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം കുട്ടനാട് റേഞ്ച് സ്റ്റേഷനിൽ നിന്നു മാറ്റിയത്.