TOPICS COVERED

പാലക്കാട് കോങ്ങാട് നിന്നും 1.3 കിലോഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായവര്‍ സുഹൃത്തുക്കളെന്ന് പൊലീസ്.  തൃശൂര്‍ സ്വദേശിനി സരിതയും (30) മങ്കര സ്വദേശി സുനിലും (30)  പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരാണ്. പിന്നീട് സൗഹൃദം തുടര്‍ന്ന ഇവര്‍ കോങ്ങാട് കേറ്ററിങ് സ്ഥാപനം ആരംഭിച്ചിരുന്നു. ഇതിന്‍റെ മറവിലാണ് ലഹരികച്ചവടം നടത്തിയത്. 

Also Read: വാടക വീട്ടില്‍ നിന്നും ഉടമയുടെ മുറിയിലേക്ക് പ്രത്യേക വാതില്‍; കെട്ടിട ഉടമയെ തീയിട്ടു കൊന്ന് വാടകക്കാരി

സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ കടത്താണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്നും വലിയതോതില്‍ ലഹരി എത്തിച്ച് ചെറുപാക്കിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. ബെംഗളൂരുവില്‍ നിന്നും കൊണ്ടു വന്ന 1.30 കിലോഗ്രാം എംഡിഎംഎയും രണ്ട് ലക്ഷം രൂപയുമാണ് ഇരുവരില്‍ നിന്നും പിടിച്ചത്. ലഹരി അളക്കാന്‍ ഉപയോഗിക്കുന്ന ത്രാസും ഇവരില്‍ നിന്നും ലഭിച്ചിരുന്നു. 

സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായി സൗഹൃദം തുട൪ന്നു. സരിതയുടെ ഭർത്താവ് വിദേശത്താണ്. 

Also Read: കുഞ്ഞിനെ കൊന്ന് ഷാളില്‍ പൊതിഞ്ഞു; പ്ലാസ്റ്റിക് കവറിലാക്കി അലമാരയില്‍ വച്ച് അമ്മയും കാമുകനും

യുവാവ് അവിവാഹിതനാണ്. ഒരു വ൪ഷമായി ഇരുവരും ചേ൪ന്ന് കോങ്ങാട് ടൗണിൽ കേറ്ററിങ് സ്ഥാപനം തുടങ്ങി. ഇതിനായൊരു വീട് ഇരുവരും വാടകയ്ക്കെടുത്തിട്ടുണ്ടായിരുന്നു. ഇതിന്‍റെ മറവിലായിരുന്നു ലഹരി കച്ചവടം. ലഹരിക്കച്ചവടം സംബന്ധിച്ച് സംശയമുണ്ടായതിനെ തുടര്‍ന്ന് ഇരുവരും നേരത്തെ ഡാന്‍സാഫിന്‍റെ നിരീക്ഷണത്തിലായിരുന്നു. 

ജിഎസ്ടി ഇല്ലാതെ വിലകുറച്ചു സ്വർണം വാങ്ങിത്തരാമെന്നു പറഞ്ഞാണു തന്നെ ബെംഗളൂരുവിൽ കൊണ്ടുപോയതെന്നാണു സരിത പെ‍ാലീസിന് നല്‍കിയ മൊഴി. എന്നാല്‍ ലഭിച്ച തെളിവുകളിൽനിന്ന് ഇരുവരും ഒരുമിച്ച് ലഹരിക്കച്ചവടം നടത്തുന്നതായി തെളിഞ്ഞു. ഇരുവരെയും കേ‍ാടതി റിമാൻഡ് ചെയ്തു. 

കുഞ്ഞിനെ കൊന്ന് ഷാളില്‍ പൊതിഞ്ഞു; പ്ലാസ്റ്റിക് കവറിലാക്കി അലമാരയില്‍ വച്ച് അമ്മയും കാമുകനും ...

Read more at: https://www.manoramanews.com/crime/kuttapathram/2025/06/01/mother-and-lover-kill-4-year-old-daughter.html
ENGLISH SUMMARY:

Police arrested Saritha from Thrissur and Sunil from Mankara with 1.3 kg of MDMA in Kongad, Palakkad. The two, who studied together in Plus Two, later started a catering unit which allegedly served as a cover for drug trafficking.