ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍
പാലക്കാട് നഗരസഭയിൽ സ്വതന്ത്രനെ പിന്തുണച്ചു ബി.ജെ.പിയെ താഴേയിറക്കുമെന്നുറപ്പിച്ചു കോൺഗ്രസ്. 48 ആം വാർഡിലെ കോൺഗ്രസ് വിമതനായി ജയിച്ച എച്ച്.റഷീദിനെ പിന്തുണച്ചുള്ള നീക്കത്തിനാണ് ശ്രമം. വിഷയത്തിൽ എൽ.ഡി.എഫ് തീരുമാനം ഇന്നുണ്ടാകും. ബിജെപിയെ മാറ്റിനിർത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനും ജനഹിതം മാനിക്കാൻ എൽഡിഎഫും യുഡിഎഫും തയ്യാറാക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറും പറഞ്ഞു. 25 സീറ്റുകൾ ഉള്ള ബിജെപിക്ക് ഭരണം നേടാൻ രണ്ട് സീറ്റ് കൂടി വേണം. യുഡിഎഫ് 17 സീറ്റും എല്‍ഡിഎഫ് 8 സീറ്റിലും വിജയിച്ചു.