AI Generated Image.

ജയ്പൂരില്‍ അമ്മയും കാമുകനും ചോര്‍ന്ന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തി. കൊലയ്ക്കു ശേഷം ഇരുവരും യാത്ര ചെയ്തത് 300 കിലോമീറ്ററോളം. ജയ്പൂരില്‍ നിന്ന് രാജസ്ഥാന്‍ വരെയാണ് പൊലീസ് പിടിയിലാകാതിരിക്കാനായി ഇരുവരും പോയത്. റോഷന്‍ബായ്, മഹാവീര്‍ ഭൈര്‍വ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരാള്‍ പിടിയിലായതായാണ് വിവരം.

റോഷന്‍ബായും മകള്‍ ഇഷികയും മഹാവീര്‍ ഭൈര്‍വയ്ക്കൊപ്പം ജയ്പൂരിലാണ് താമസിച്ചിരുന്നത്. ഇവിടെവച്ച് ഇരുവരും തമ്മില്‍ എന്തോ പറഞ്ഞ് വഴക്കുണ്ടായി. ഇതിനിടെ നാലുവയസ്സുകാരി കൊല്ലപ്പെടുകയായിരുന്നു. കുഞ്ഞിന്‍റെ മൃതദേഹവുമായി ഇവര്‍ മഹാവീര്‍ ഭൈര്‍വയുടെ വീട്ടിലെത്തി. കുഞ്ഞിനെ ഒരു ഷാളില്‍ പൊതിഞ്ഞ് ഒരു പ്ലാസ്റ്റിക് കവറിലാക്കി വീട്ടിലെ അലമാരയില്‍ വച്ച ശേഷം രണ്ടുപേരും സ്ഥലംവിട്ടു.

ശനിയാഴ്ച മഹാവീര്‍ ഭൈര്‍വയുടെ അച്ഛനാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിനുള്ളില്‍ രൂക്ഷഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ട ജയ്റാം ഭൈര്‍വ അലമാരയ്ക്കടുത്തെത്തിയപ്പോള്‍ ഉള്ളില്‍ നിന്നും ചോരയൊലിക്കുന്നത് കണ്ടു. അലമാര തുറന്നുനോക്കിയപ്പോള്‍ നടുങ്ങിപ്പോയി. ഉടന്‍ തന്നെ വീട്ടിലുണ്ടായിരുന്നവര്‍ പൊലീസില്‍ വിവരം അറിയിച്ചു. 

റോഷന്‍ബായിയുടെ ആദ്യഭര്‍ത്താവ് രവീന്ദന്‍ ഭൈര്‍വയുമായുള്ള ബന്ധത്തിലുള്ളതാണ് നാലുവയസ്സുകാരി ഇഷിക. കഴിഞ്ഞ ഏഴുമാസമായി ഇഷികയും അമ്മയും മഹാവീര്‍ ഭൈര്‍വയ്ക്കൊപ്പമായിരുന്നു താമസം. നിലവില്‍ യുവാവ് പിടിയിലായിട്ടുണ്ടെന്നും യുവതിക്കായുള്ള തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് മഹാവീര്‍ ഭൈര്‍വ. ഇയാള്‍ക്കെതിരെ കൊലക്കുറ്റം, മോഷണം അടക്കം പതിനഞ്ചോളം കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

In a shocking crime, a mother and her lover allegedly murdered a 4-year-old girl in Jaipur and fled nearly 300 kilometers in an attempt to escape arrest. The duo traveled from Jaipur to Rajasthan’s Roshanbai and Mahaveer Bhairav areas after committing the crime. Police have registered a case against Roshanbai and Mahaveer Bhairav. Reports indicate that one of them has already been taken into custody.