delhi-mother-and-daughters

AI Image

ഡല്‍ഹിയിലെ ചന്ദന്‍പുരില്‍ ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും യുവാവ് കഴുത്തറുത്ത് കൊന്നു. അനിത(27), അഞ്ചും നാലും മൂന്നും വയസ് മാത്രം പ്രായമുള്ള മൂന്ന് കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പട്ന സ്വദേശികളായ ഇവര്‍ കുറേക്കാലമായി ചന്ദന്‍പുരിലാണ് താമസിച്ചിരുന്നെതന്ന് പൊലീസ് പറയുന്നു. അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ അനിതയുടെ ഭര്‍ത്താവ് മുന്‍ചുന്‍ കെവാത്തിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. 

ആസാദ്പുര്‍ മണ്ഡിയില്‍ പച്ചക്കറി വില്‍പ്പനക്കാരന്‍ ആയിരുന്നു മുന്‍ചുന്‍ എന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം നല്‍കി. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചാണ് കൊലയെന്നാണ് സംശയം. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സാംപിളുകള്‍ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഭാര്യയുടെയും മക്കളുടെയും മരണത്തിന് പിന്നാലെ മുന്‍ചുന്‍ ഒളിവിലാണ്. പ്രദേശത്തെ സിസിടിവികളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. കുടുംബകലഹമാണോ അതോ സംശയമാമോ എന്നതിലടക്കം പൊലീസിന്‍റെ പരിശോധന തുടരുകയാണ്. 

ENGLISH SUMMARY:

In a chilling incident in Delhi's Chandanpur, a man allegedly slit the throats of his wife, Anita (27), and their three young daughters aged five, four, and three. The accused, Munchun Kewat, a vegetable vendor originally from Patna, fled the scene immediately after the crime. Neighbors alerted the police after discovering the bodies, following which a forensic team collected samples from the site. Authorities are currently reviewing CCTV footage to track the fugitive. The motive behind this gruesome quadruple murder remains unclear, with police investigating possibilities of domestic discord or deep-seated suspicion. This tragic loss of young lives has sent shockwaves through the local community in North Delhi