Image: X,@ndtv

Image: X,@ndtv

TOPICS COVERED

  • കുഞ്ഞിനു മരുന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം, ഭാര്യവീട്ടുകാരുടെ മര്‍ദനമേറ്റ് യുവാവിനു ദാരുണാന്ത്യം

കുട്ടിക്ക് മരുന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ 31കാരനായ എന്‍ജിനിയറെ ഭാര്യവീട്ടുകാര്‍ തല്ലിക്കൊന്നു. ഡൽഹി നിഹാൽ വിഹാറിൽ ആണ് സംഭവം. നോയിഡയിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനി ജീവനക്കാരനായ വിനയ് ഗുപ്തയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read: 105ലും നിയമപോരാട്ടത്തിനു തയാര്‍, എങ്കിലും ഇനി സ്വതന്ത്രമായി ജീവിച്ചോളൂ; കൊലക്കേസ് പ്രതിയോട് സുപ്രീംകോടതി

കുട്ടിക്ക് മരുന്നു നൽകുന്നതുമായി ബന്ധപ്പെട്ട് വിനയും ഭാര്യ രേഖയും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി. തുടർന്ന് രേഖ തന്റെ സഹോദരന്‍മാരേയും കുടുംബത്തേയും ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു. അല്‍പസമയത്തിനുള്ളില്‍ തന്നെ രേഖയുടെ അച്ഛൻ, രണ്ട് സഹോദരന്മാർ, സഹോദരന്റെ ഭാര്യ എന്നിവരുൾപ്പെടെയുള്ള ബന്ധുക്കൾ സ്ഥലത്തെത്തുകയും വിനയിനെ ക്രൂരമായി മർദിക്കുകയും ചെയ്തു.

മുന്‍കൂട്ടി തയാറാക്കിയ ആക്രമണപദ്ധതിയായിരുന്നുവെന്നും വിനയ്‌യുടെ കഴുത്തു ഞെരിക്കുകയും നെഞ്ചില്‍ ശക്തമായി ഇടിക്കുകയും ചെയ്തതായി യുവാവിന്റെ കുടുംബം ആരോപിക്കുന്നു. വീടിനകത്തെ സിസിടിവി ക്യാമറകളെല്ലാം ഭാര്യ രേഖ ഓഫ് ചെയ്ത ശേഷമാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്നും യുവാവിന്റെ കുടുംബം പറയുന്നു. 

Also Read: ഇത്രയും വൃത്തിഹീനം? ഉദ്യോഗസ്ഥരോട് ചോദ്യം; സര്‍ക്കാര്‍ ഓഫീസിലെ ശുചിമുറി വൃത്തിയാക്കി മന്ത്രി


ക്രൂരമായി മര്‍ദനമേറ്റ് അവശതയിലായ വിനയ്‌യെ അയൽവാസികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ഭാര്യ രേഖ, രണ്ട് സഹോദരന്മാർ, ഒരു സഹോദരന്റെ ഭാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നര വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് നാലര മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുമുണ്ട്. 

 

Delhi Engineer Beaten to Death by Wife and In-Laws Over Child Medicine Dispute ## 9. Most Effective Social Media Hashtags:

A 31-year-old software engineer named Vinay Gupta was beaten to death by his wife and in-laws in Nihal Vihar, Delhi, following a minor domestic dispute over giving medicine to their child. After arguing with her husband, the wife, Rekha, called her family members, who arrived at the house and deliberately turned off the indoor CCTV cameras before launching the fatal assault. Neighbors rushed the severely injured engineer to the hospital, where doctors declared him dead upon arrival. Police have arrested the wife and three other relatives in connection with the murder of the man, who had been married for three and a half years and had four-and-a-half-month-old twin children