പാലക്കാട് നഗരസഭയിൽ സ്വതന്ത്രനെ പിന്തുണച്ചു ബിജെപിയെ താഴേയിറക്കുമെന്നുറപ്പിച്ചു കോൺഗ്രസ്. 48 ആം വാർഡിലെ കോൺഗ്രസ് വിമതനായി ജയിച്ച എച്ച്.റഷീദിനെ പിന്തുണച്ചുള്ള നീക്കത്തിനാണ് ശ്രമം. വിഷയത്തിൽ എൽഡിഎഫ് തീരുമാനം ഇന്നുണ്ടാകും. ബിജെപിയെ മാറ്റിനിർത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും ജനഹിതം മാനിക്കാൻ എൽഡിഎഫും യുഡിഎഫും തയ്യാറാക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറും പറഞ്ഞു. 25 സീറ്റുകൾ ഉള്ള ബിജെപിക്ക് ഭരണം നേടാൻ രണ്ട് സീറ്റ് കൂടി വേണം.
തിരഞ്ഞെടുപ്പില്‍ നഗരസഭയിലുണ്ടായ തിരിച്ചടി പാലക്കാട്ടെ ബിജെപിയിലെ പോര് രൂക്ഷമാക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയില്‍ ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള പിടിവലി ശക്തമാണ്. അതേസമയം ശക്തികേന്ദ്രങ്ങളിലെ വിജയംപോലും ഒറ്റയക്കത്തിലുള്ള ഭൂരിപക്ഷത്തില്‍ ഒതുങ്ങിയത് ആര്‍എസ്എസ്.നേതൃത്വത്തെയും അമ്പരപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്താദ്യാമായി താമര വിരിഞ്ഞ പാലക്കാട് പക്ഷേ ഇത്തവണ പ്രതീക്ഷിച്ച വിളവെടുപ്പിനായില്ല ബി.ജെ.പിയ്ക്ക്. 53 അംഗ നഗരസഭയില്‍ 25അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായാണ്.വിജയിച്ചവരില്‍ പ്രമുഖര്‍ സംസ്ഥാന ട്രഷററായ ഇ.കൃഷ്ണദാസും ജില്ലാ ജനറല്‍ സെക്രട്ടറിയായ പി.സ്മിതേഷുമായണ്.ഇരുവരും ജില്ലയിലെ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിന്റെ എതിര്‍ ചേരിയിലുള്ളവരാണ്. കൃഷ്ണദാസിനാണ് മുന്‍തൂക്കം കൂടുതല്‍.