കർണാടക മുൻ ഡിജിപി ഓംപ്രകാശിന്റെ കൊലപാതകം ആസൂത്രിതമെന്ന നിഗമനത്തിൽ പോലീസ് . കൊലപ്പെടുത്തേണ്ട രീതി ഓം പ്രകാശിന്റെ ഭാര്യ പല്ലവി ഗൂഗിളിൽ തിരഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചു.മകളെ കേസില്‍ പ്രതിയാക്കിയെങ്കിലും പൊലീസ് നിംഹന്‍സില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ച നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവിലാണു ഡി.ജി.പി. ഓം പ്രകാശിനെ ഭാര്യ വകവരുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സഹോദരിയുടെ പേരില്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഓം പ്രകാശ് ബന്ധുവീട്ടിലേക്കു മാറിയിരുന്നു. കൊല്ലപ്പെടുന്നതിനു രണ്ടുദിവസം മുന്‍പ് മകള്‍ കൃതിക പോയി വിളിച്ചുകൊണ്ടുവരികയായിരുന്നു.
കൊല്ലേണ്ടത് എങ്ങനെയെന്നു മനസിലാക്കാന്‍ ഭാര്യ പല്ലവി ഗൂഗിള്‍ സേര്‍ച്ച് ചെയ്തും കണ്ടെത്തി. എങ്ങനെ കഴുത്തിലെ ഞെരമ്പ് മുറിക്കുമെന്നതായിരുന്നു തിരഞ്ഞു കണ്ടുപിടിച്ചത്. കൊലപാതകം നടന്ന എച് എസ് ആർ ലെ ഔട്ടിലെ വീട്ടിൽ പല്ലവിയെത്തിച്ചു തെളിവെടുപ്പ് നടത്തി.കൊലപാതകത്തിൽ കുറ്റബോധമില്ലെന്നും വര്‍ഷങ്ങളായി ഗാർഹിക പീഡനം അനുഭവിച്ചു വരികയായിരുന്നെന്നുമാണ് ഇവരുടെ ആവര്‍ത്തിച്ചുള്ള മൊഴി.
മാനസിക രോഗിയായി തന്നെയും മകളെയും ഭർത്താവും മകനും ചിത്രീകരിച്ചതാണന്നും ആവര്‍ത്തിക്കുന്നുണ്ട്. കേസിലെ രണ്ടാം പ്രതിയായ മകള്‍ കൃതിയെ മാനസികാരോഗ്യ നില പരിശോധിക്കുന്നതിനായി നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റി . ഡോക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ. പല്ലവിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .