boy-death

TOPICS COVERED

സ്കൂളിന് പുറത്ത് പ്രദേശവാസികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കുന്നതിനിടെയില്‍ പത്താംക്ലാസുകാരന്‍ മര്‍ദനമേറ്റു മരിച്ചു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്തവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. സ്കൂളില്‍ സ്പെഷ്യല്‍ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ 16കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. 

ഗേറ്റിനു പുറത്തെത്തിയപ്പോള്‍ തനിക്കറിയാവുന്ന ഒരു സുഹൃത്തിനെ ഒരു സംഘം ആളുകള്‍ ഉപദ്രവിക്കുന്നത് കണ്ടാണ് വിദ്യാര്‍ഥി ഇടപെട്ടത്.  പ്രശ്നം പരിഹരിക്കാനുള്ള വിദ്യാര്‍ഥിയുടെ ശ്രമം ഇഷ്ടപ്പെടാതെ സംഘം കുട്ടിക്കെതിരെ ആക്രോശിച്ചു.  തുടര്‍ന്ന് വിദ്യാര്‍ഥിയുടെ നെഞ്ചില്‍ പലതവണ സംഘം ആഞ്ഞടിച്ചു. 

അടിയേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമീപവാസികളായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണ് സംഭവത്തില്‍ പ്രതികളെന്ന് പൊലീസ് സൂപ്രണ്ട് നിഖില്‍ അറിയിച്ചു. പ്രതികളായ രണ്ട് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്. എംഎല്‍എ ചന്നബസപ്പ വിദ്യാര്‍ഥിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. 

Tragic Death of 10th Grader During Dispute Resolution:

A 10th-grade student was beaten to death while trying to resolve a dispute between local residents outside his school in Karnataka's Shivamogga district. The incident highlights the tragic consequences of violence, with police confirming that minors are the accused in this case.