എ.ഐ ജനറേറ്റഡ് ചിത്രം.
കല്യാണവീട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ സംഘത്തിലൊരാള്‍ തോക്കെടുത്ത് വെടിയുതിര്‍ത്തു. സംഭവസ്ഥലത്ത് വച്ചു തന്നെ ഒരാള്‍ മരണപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മറ്റൊരാളും മരണത്തിന് കീഴടങ്ങി. ബിഹാറിലെ ഭോജ്പുരിലാണ് സംഭവം.
ഞായറാഴ്ച രാത്രി ഒന്‍പതരയോടാണ് പാര്‍ക്കിങ്ങിന്‍റെ പേരില്‍ ഒരു കൂട്ടര്‍ ബഹളം തുടങ്ങിയത്. രണ്ട് സംഘമായി തിരിഞ്ഞ് ആളുകള്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി. ഇതാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ലവ്കുശ്, രാഹുല്‍ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് ഗര്‍ഹനി പൊലീസ് അറിയിച്ചു. വെടിവയ്പ്പില്‍ പരുക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
വെടിവച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവിയടക്കം കേന്ദ്രീകരിച്ച് സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയെന്നും പൊലീസ് പറഞ്ഞു.