പൊന്നിനു വില ലക്ഷം കടന്നു ഉയരുമ്പോള്‍ തരംഗമായി സ്വര്‍ണം പൊതിഞ്ഞ ആഭരണങ്ങള്‍ തരംഗമാകുന്നു. വിവാഹത്തിനു ഹാള്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ ആഭരണങ്ങള്‍ വാടകയ്ക്ക് ബുക്ക് ചെയ്യുന്നവരും കുറവല്ല. സ്വര്‍ണം പൊതിഞ്ഞ ആഭരണങ്ങള്‍ ഉള്ള കടകളുടെ എണ്ണവും വലിയ രീതിയില്‍ ഉയര്‍ന്നു.
പൊന്നിന്‍റെ പോക്ക് എങ്ങോട്ടാണെന്നറിയില്ല, ലക്ഷം കടന്നു മുന്നേറുമ്പോള്‍ വിവാഹ വേദിയില്‍ ചിലരെങ്കിലും ട്രെന്‍ഡ് മാറ്റിപിടിച്ചു തുടങ്ങി. സ്വര്‍ണത്തിനു പകരം സ്വര്‍ണത്തില്‍ പൊതിഞ്ഞ ആഭരണങ്ങളിലേക്കാണ് ചുവടുമാറ്റുന്നത്. ആവശ്യക്കാര്‍ ഏറിയതോടെ മുന്‍കൂട്ടി ബുക്ക് ചെയ്യാനും തുടങ്ങി
വിവാഹദിവസം മാത്രം ധരിക്കാനായി സ്വര്‍ണം പൊതിഞ്ഞ ആഭരണങ്ങള്‍ എന്തിനു വാങ്ങുന്നുവെന്നു ചിന്തിക്കുന്നവരും കുറവല്ല. ഇക്കൂട്ടര്‍ ഈ ആഭരണങ്ങള്‍ വാടകയ്ക്ക് എടുക്കുന്നു. ഒരു നിശ്ചിത തുക വാടകയ്ക്ക് നല്‍കി എടുത്തശേഷം വിവാഹം കഴിഞ്ഞ് തിരിച്ചു നല്‍കുന്നു. സ്വര്‍ണം പൊതിഞ്ഞ ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ ജൂവലറിയെക്കാള്‍ കൂടുതല്‍ ഇതുപോലുള്ള കടകളും പെരുകി. വില പിടിച്ചാല്‍ കിട്ടാതെ മുന്നേറുമ്പോള്‍ സ്വര്‍ണം പൊതിഞ്ഞ ആഭരണങ്ങള്‍ക്കും ഇരട്ടിയോളം വില വര്‍ധിച്ചിട്ടുണ്ട്.