bineesh-wedding

TOPICS COVERED

നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനായി. അടൂര്‍ സ്വദേശിനി താരയാണ് വധു. കൊച്ചിയിലെ പള്ളിയിൽ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ‘ഒരുപാട് സന്തോഷം. എനിക്ക് രണ്ട് കയ്യിലും പിടിക്കാനിപ്പോള്‍ ആളായി. ഒരു കയ്യില്‍ അമ്മച്ചിയുമുണ്ട്. ഇടത്തും വലത്തും ആളായി’, എന്നാണ് വിവാഹ ശേഷം ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞത്.

പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചർ, കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ തുടങ്ങി ഒട്ടനവധി സിനിമകളിൽ ബിനീഷ് ബാസ്റ്റിൻ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും തിളങ്ങിയ ബിനീഷ് ടിവി ഷോകളിൽ നിറ സാന്നിധ്യമായിരുന്നു. 

ENGLISH SUMMARY:

Actor Bineesh Bastin has gotten married. He shared his joy after the wedding, expressing happiness about having people to hold on to.