ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് സ്റ്റേഷന്‍ ജാമ്യം. ലഹരി ഉപയോഗം സ്ഥിരീകരിക്കാനുള്ള വൈദ്യപരിശോധന പൂര്‍ത്തിയായതോടെ തിരിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെത്തിച്ച ഷൈന്‍ പുറത്തിറങ്ങി. മാധ്യമങ്ങളോട് സംസാരിക്കാതെ സ്റ്റേഷന്‍ പരിസരം വിട്ടു. അതേസമയം, കേസില്‍ ഷൈനിനെ വീണ്ടും ചോദ്യംചെയ്യും. 21 ,22 തീയതികളില്‍ ഹാജരാകാന്‍ ഷൈന്‍ ടോമിനോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. 21ന് ഹാജരാകാമെന്ന് ഷൈന്‍ അറിയിച്ചെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ഷൈന്‍ ടോമിനെതിരായ എഫ്.ഐ.ആര്‍. മനോരമ ന്യൂസിന് ലഭിച്ചു. ഹോട്ടലില്‍ തങ്ങിയത് ലഹരി ഉപയോഗിക്കാനും ഗൂഢാലോചനയ്ക്കുമെന്ന് എഫ്ഐആറില്‍. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി അഹമ്മദ് മുര്‍ഷാദും കേസില്‍ പ്രതിയാണ്. പൊലീസ് സാന്നിധ്യം മനസിലാക്കി ജനല്‍വഴി ചാടി രക്ഷപെടുകയായിരുന്നെന്നും എഫ്ഐആറില്‍ പറയുന്നു. ALSO READ: ‘പരാതി ഗൂഢാലോചന’; വിന്‍ സിക്കെതിരെ ഷൈന്‍ ടോം ചാക്കോ ...
ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കും തെളിവുനശിപ്പിച്ചതിനുമാണ് ഷൈനിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഷൈനിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി. നഖവും മുടിയുമടക്കം സാംപിളുകളും എടുത്തു. ലഹരി ഇടപാടുകാരന്‍ സജീറുമായി ഷൈന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇറങ്ങിയോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാടുണ്ടായിരുന്നു. എന്നാല്‍ ആ ദിവസം ലഹരി ഉപയോഗിച്ചില്ലെന്ന് ഷൈന്‍ മൊഴി നല്‍കിയിട്ടുള്ളത്. ALSO READ: ‘ഉപയോഗിക്കുന്നത് മെത്താംഫെറ്റമിനും കഞ്ചാവും’; ഷൈനിന്‍റെ മൊഴി ഇങ്ങനെ...
തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞപ്പോളാണ് ലഹരി ഉപയോഗം ഷൈന്‍ സമ്മതിക്കുന്നത്. താന്‍ ഉപയോഗിക്കുന്നത് മെത്താംഫെറ്റമിനും കഞ്ചാവുമെന്നാണ് ഷൈന്‍ ടോമിന്‍റെ മൊഴി. ഒരുവര്‍ഷം മുന്‍പ് കൂത്താട്ടുകുളത്തെ ലഹരിവിമുക്തി കേന്ദ്രത്തില്‍ ചികില്‍സതേടിയിരുന്നു. 12 ദിവസത്തെ ചികില്‍സയ്ക്കുശേഷം പുറത്തുകടന്നെന്നും മൊഴിയില്‍. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുകേസ് പ്രതി തസ്‍ലിമയെ അറിയാമെന്നും ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ട്. പലതവണ തസ്‌ലിമയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. തനിക്ക് ലഹരിമരുന്നെത്തിക്കുന്നത് സിനിമയിലെ അസിസ്റ്റന്‍റുമാര്‍ എന്നും ഷൈന്‍ മൊഴി നല്‍കി. ALSO READ: സജീറുമായി സാമ്പത്തിക ഇടപാടിന് തെളിവ്; രാസലഹരി ഉപയോഗം സമ്മതിച്ച് ഷൈന്‍ ...
ഷൈനിനെ കാണാന്‍ മാതാപിതാക്കളും സഹോദരനും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തിന് വിചിത്രമറുപടിയാണ് ഷൈനിന്‍റെ സഹോദരന്‍ നല്‍കിയത്. ഷൈന്‍ ലഹരിവിമുക്തകേന്ദ്രത്തില്‍ ചികില്‍സ തേടിയതായി അറിയില്ലെന്നും പാലക്കാട്ടെ മാനസികാരോഗ്യകേന്ദ്രത്തില്‍ തന്നെ കൊണ്ടുപോയിട്ടുണ്ടെന്നും സഹോദരന്‍ ജോ ജോണ്‍ ചാക്കോ പറഞ്ഞു. കുറച്ചുദിവസമായി ചേട്ടനെ കണ്ടിട്ടില്ല. ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഞാന്‍ ഫോണ്‍ വിളിച്ചാലൊന്നും ആരും എടുക്കാറില്ല. ജാമ്യം കിട്ടിയാല്‍ ഷൈനിനെ കൊണ്ടുപോകുമെന്നും സഹോദരന്‍ പറഞ്ഞു. ALSO READ: ഹോട്ടലില്‍ നിന്ന് ഓടിയതെന്തിനെന്ന് പറഞ്ഞ് ഷൈന്‍, 4 മണിക്കൂര്‍ ചോദ്യം ചെയ്യല്‍; അറസ്റ്റ്...