ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്തത് നാലുമണിക്കൂറിലധികം നേരം. നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിയതോടെ, ഷൈന് ലഹരി ഇടപാടുകളെപ്പറ്റി പലതും സമ്മതിക്കേണ്ടി വന്നു. ചോദ്യം ചെയ്യലിനോടുവില്‍ താരത്തിന്‍റെ അറസ്റ്റും രേഖപ്പെടുത്തി.
ലഹരി ഉപയോഗം, ഗൂഢാലോചന എന്നിവയ്ക്കാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍.ഡി.പി.എസ് ആക്ട് 27, 29 വകുപ്പുകളാണ് ചുമത്തിയത്. ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമോ എന്ന ചോദ്യത്തില്‍ നിന്ന് പലവട്ടം ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും അവസാനം ഷൈന് എല്ലാം സമ്മതിക്കേണ്ടി വന്നുവെന്നാണ് വിവരം.
ഹോട്ടലില്‍ ലഹരി ഇടപാടുകാരന്‍ സജീറിനെ അന്വേഷിച്ച് പൊലീസെത്തിയപ്പോഴാണ് ഷൈന്‍ ജനല്‍ വഴി ചാടി രക്ഷപ്പെട്ടത്.
ഡാന്‍സാഫ് സംഘം ഗുണ്ടകളാണെന്ന് തെറ്റിധരിച്ച് ഇറങ്ങിയോടുകയായിരുന്നെന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്. . എന്നാല്‍ . ഒടുവില്‍ സജീറുമായുള്ള ബന്ധം സമ്മതിക്കേണ്ടി വന്നതോടെ എല്ലാം മറനീക്കി പുറത്തു വരുകയായിരുന്നു. ഷൈനിന്‍റെ കോളുകളും, വാട്സാപ് ചാറ്റും, ഗൂഗിള്‍പേ അക്കൗണ്ടും പരിശോധിച്ചാണ് പൊലീസ് എല്ലാത്തിന്‍റെയും തുമ്പൊപ്പിച്ചത്.