shine-tom-chacko-police-2

ലഹരി ഇടപാടുകാരന്‍ സജീറുമായി ഷൈനിന് സാമ്പത്തിക ഇടപാട്  നടത്തിയത് കണ്ടെത്തി പൊലീസ്. ഇറങ്ങിയോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാടാണ് നടത്തിയത്. ആ ദിവസം ലഹരി ഉപയോഗിച്ചില്ലെന്ന് ഷൈന്‍ മൊഴി നല്‍കി. അന്ന് ലഹരി കൈവശം വച്ചിട്ടില്ലെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൈനിന് ലഹരി പരിശോധന നടത്തുന്നത്. നഖവും മുടിയുമടക്കം സാംപിളുകള്‍ പരിശോധിക്കും. നേരത്തേ രാസലഹരി ഉപയോഗിച്ചിരുന്നെന്നും ഷൈന്‍ മൊഴി നല്‍കി. എന്നാല്‍ രണ്ടാഴ്ചയായി ഉപയോഗിച്ചില്ലെന്നും ഷൈന്‍ പൊലീസിനോട്  പറഞ്ഞു. 

ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു .  ലഹരിഉപയോഗിച്ചതിനും ഗൂഢാലോനചയ്ക്കുമാണ് കേസെടുത്തത് . എന്‍.ഡി.പി.എസ് ആക്ട് 27, 29 വകുപ്പുകള്‍ ചുമത്തി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നാലുമണിക്കൂര്‍ പിന്നിട്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഷൈനെതിരെ ചുമത്തിയത്.  നഖവും മുടിയുമടക്കം സാംപിളുകള്‍ പരിശോധിക്കും.  ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്നും  ഷൈനിന് ചോദ്യം ചെയ്യലില്‍ സമ്മതിക്കേണ്ടിവന്നു. സജീറിനെ തേടി  ഹോട്ടലില്‍ പൊലീസെത്തിയപ്പോഴാണ്  ഷൈന്‍ ജനല്‍ വഴി ചാടി രക്ഷപ്പെട്ടത് .

ഡാന്‍സാഫ് സംഘം  ഗുണ്ടകളാണെന്ന് തെറ്റിധരിച്ച് ഇറങ്ങിയോടുകയായിരുന്നെന്നാണ്  ഷൈന്‍ പൊലീസിനു നല്‍കിയ മൊഴി . എന്നാല്‍ നിരന്തരമായ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഷൈന്‍ പതറി . ഒടുവില്‍ സജീറുമായുള്ള ബന്ധം സമ്മതിക്കേണ്ടിയും വന്നു.  ഷൈനിന്‍റെ വാട്സാപ് ചാറ്റും കോളുകളും  ഗൂഗിള്‍പേ  അക്കൗണ്ടും  പരിശോധിച്ചാണ്  പൊലീസ് വഴിവിട്ട  ഇടപെടലുകള്‍  ഉറപ്പിച്ചത് . ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യം ചെയ്യലിനു മുന്നില്‍ നടന് പിടിച്ചു നില്‍ക്കാനായില്ല . ഇതേ തുടര്‍ന്നാണ്  അറസ്റ്റ് രേഖപ്പെടുത്തിയത് .

ENGLISH SUMMARY:

The police have found evidence of a financial transaction between actor Shine Tom Chacko and drug dealer Sajira. On the day he went missing, Shine reportedly transferred ₹20,000 to Sajira. Although he claimed he did not use drugs that day or possess any substances, Shine admitted to past drug use during questioning. Based on his statement, a drug test will be conducted, including the collection of nail and hair samples. Shine told police that he had used drugs earlier but not in the past two weeks.