കണ്ണൂരിൽ വോട്ടെടുപ്പിന് പിന്നാലെ വ്യാപക സംഘര്‍ഷം. പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയോടെ മല്‍സരിച്ച വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചയാളുടെ കാർ അജ്ഞാതർ പെട്രോൾ ഒഴിച്ച് കത്തിച്ചു. മാതമംഗലം പേരൂർ സ്വദേശിയായ എം.കെ നാരായണന്‍റെ കാറാണ് കത്തി നശിച്ചത്. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് നിരന്തരം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
ഇതിന് പുറമെ വി. കുഞ്ഞികൃഷ്ണന്‍റെ കൃഷിസ്ഥലത്തും ആക്രമണം ഉണ്ടായി. ഇവിടെയുണ്ടായിരുന്ന മഴമറ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. മയ്യിലിൽ മുസ്ലിം ലീഗ് ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കോൺഗ്രസ് ഓഫീസും തകർക്കപ്പെട്ടിരുന്നു. പയ്യന്നൂർ കാറമേലിലും കാങ്കോൽ കരിങ്കുഴിയിലും കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചുവരെഴുതിയ മതിലുകളും തകർക്കപ്പെട്ടിട്ടുണ്ട്.
നേരത്തെ കുഞ്ഞികൃഷ്ണന്‍റെ മറ്റൊരു അനുകൂലിയായ പുരുഷോത്തമന്‍റെ കാറും വീടിന് മുറ്റത്ത് വെച്ച് കത്തിച്ചിരുന്നു. അക്രമ സംഭവങ്ങൾക്ക് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ENGLISH SUMMARY:
Post-poll violence continues in Kannur with fresh attacks targeting supporters of UDF-backed candidate V Kunjikrishnan. In Payyannur, unidentified miscreants set fire to a supporter’s car, causing partial damage. Additional incidents include arson at Kunjikrishnan’s farmland and attacks on political offices. Walls painted for election campaigns were also vandalized in multiple locations.
The UDF has alleged CPM involvement in the attacks, while police complaints have been filed. The incidents highlight rising political tensions in the region following the elections.