united-states

അമേരിക്കയെ സമ്പന്നരാക്കുന്നതിന് പിന്നില്‍ ഇന്ത്യക്കാരുടെ അധ്വാനം. 2025 ലെ ഫോബ്സ് കണക്ക് പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സമ്പന്ന കുടിയേറ്റക്കാരുള്ളത് ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്നുള്ള 12 കുടിയേറ്റക്കാരാണ് പട്ടികയിലുള്ളത്.  സമ്പന്നരായ കുടിയേറ്റക്കാരെ നല്‍കുന്നതില്‍ ഇസ്രയേലിനെയാണ് ഇന്ത്യ മറികടന്നത്. 43 രാജ്യങ്ങളില്‍ നിന്നുള്ള 125 കുടിയേറ്റക്കാരായ ശതകോടീശ്വരന്മാരാണ് ഫോബ്സ് പട്ടികയിലുള്ളത്. മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യ, ഇസ്രയേല്‍, തായ്‍വാന്‍, കാനഡ, ചൈന എന്നി അഞ്ച് രാജ്യങ്ങളില്‍ നിന്നാണ്.  

ആള്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചിയും മൈക്രോസോഫ്റ്റ് ചീഫ് സത്യ നദെല്ലയും സൈബര്‍ സെക്യൂരിറ്റി കമ്പനി പാലോ അള്‍ടോ നെറ്റ്‍വര്‍ക്ക് ഉടമ നികേഷ് അറോറയുമാണ് പട്ടികയിലുള്ള പുതുമുഖങ്ങള്‍.  ഏറ്റവും സമ്പന്നനായ ഇന്ത്യന്‍ കുടിയേറ്റക്കാരന്‍ ജയ് ചൗധരിയാണ്. 1980 തല്‍ പഠനത്തിനായി യുഎസിലെത്തിയ അദ്ദേഹത്തിന്‍റെ ഇന്നത്തെ ആസ്തി മൂല്യംമ 1790 കോടി ഡോളാണ്. 2008 ല്‍ സ്ഥാപിച്ച  സാസ്ക്ലര്‍ എന്ന കമ്പനിയുടെ സിഇഒ ആണ് അദ്ദേഹം. നസ്ഡാക്കില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ 40 ശതമാനം ഓഹരികള്‍ അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും കയ്യിലാണ്. 

രണ്ടാമത് സണ്‍ മൈക്രോസിസ്റ്റംസ് സ്ഥാപകന്‍ വിനോദ് ഖോസ്‍ലയാണ്. 920 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി.

രാകേഷ് ഗഗ്‍വാള്‍– 660 കോടി ഡോളര്‍

റൊമേഷ് ടി. വാധ്വാനി – 500 കോടി ഡോളര്‍ 

രാജീവ് ജെയിൻ - 480 കോടി ഡോളര്‍ 

കവിതാർക്ക് റാം ശ്രീറാം - 300 കോടി ഡോളര്‍ 

രാജ് സർദാന - 200 കോടി ഡോളര്‍ 

ഡേവിഡ് പോൾ - 150 കോടി ഡോളര്‍

നികേഷ് അറോറ - 140 കോടി ഡോളര്‍

സുന്ദര് പിച്ചൈ - 110 കോടി ഡോളര്‍ 

സത്യ നാദെല്ല - 110 കോടി ഡോളര്‍ 

നീർജ സേഥി - 100 കോടി ഡോളര്‍ 

യുഎസിലെ ഏറ്റവും വലിയ കുടിയേറ്റ സമ്പന്നന്‍ ഇലോണ്‍ മസ്കാണ്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്ക് കാനഡ വഴി കോളജ് വിദ്യാര്‍ഥിയായാണ് യുഎസിലെത്തിയത്. 39300 കോടി ഡോളറാണ് ആസ്തി.  13,970 കോടി ഡോളർ ആസ്തിയോടെ ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ ആണ് രണ്ടാമത്. എൻവിഡിയ സഹസ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് ആണ് മൂന്നാമത്, ആസ്തി– 13,790 കോടി ഡോളര്‍. തായ്‍വാനില്‍ ജനിച്ച അദ്ദേഗം തായ്‌ലൻഡില്‍ താമസമാക്കുകയും പിന്നീടാണ് യുഎസിലേക്ക് എത്തുന്നത്. 

ENGLISH SUMMARY:

Forbes 2025 report reveals India has the highest number of wealthy immigrants in the US, with 12 billionaires contributing significantly to America's economy. India surpasses Israel, demonstrating the growing impact of Indian professionals and entrepreneurs globally.