ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍ ആരെന്ന ചോദ്യത്തിന് വര്‍ഷങ്ങളായി മുകേഷ് അംബാനി എന്നാണ് ഉത്തരം. എന്നാല്‍ ഈയിടെ പുറത്തുവന്ന 360 വണ്‍ വെല്‍ത്ത് ക്രിയേറ്റര്‍ ലിസ്റ്റില്‍ 348–ാമതാണ് മുകേഷ് അംബാനിയുടെ സ്ഥാനം. 3.59 ലക്ഷം കോടി ആസ്തിയുമായി മക്കളായ ആകാശ് അംബാനിയും ആനന്ത് അംബാനിയുമാണ് ഒന്നാമത്. 3.58 ലക്ഷം കോടിയുടെ ആസ്തിയുള്ള സഹോദരി ഇഷാ അംബാനിയാണ് സമ്പന്നതയില്‍ സഹോദരങ്ങള്‍ക്ക് പിന്നിലുള്ളത്.
സംരംഭകർ, പ്രൊഫഷണലുകൾ, നിക്ഷേപകർ എന്നിവരുൾപ്പെടെ കുറഞ്ഞത് 500 കോടി രൂപ ആസ്തിയുള്ള വ്യക്തികളെയാണ് റിപ്പോർട്ടില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യക്തിഗത ആസ്തി പരിഗണിക്കുമ്പോള്‍ ജൂനിയര്‍ക്ക് അംബാനിമാര്‍ക്ക് ശേഷം അദാനി കുടുംബമാണ് വരുന്നത്. വിനോദ്ഭായ് അദാനിയുടെ ആസ്തി 2.72 ലക്ഷം കോടി രൂപയാണ്. ഗൗതംഭായ് അദാനി– 2.48 ലക്ഷം കോടി, രാജേഷ് അദാനി– 2.16 ലക്ഷം കോടി എന്നിവരാണ് തൊട്ടുപിന്നാലെ.
പട്ടികയില്‍ അച്ഛന്‍ 348 -ാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. അംബാനിയുടെ വ്യക്തിഗത ആസ്തി 4,730 കോടി രൂപയാണ്. വ്യക്തിഗത ആസ്തി മാത്രമാണ് പരിഗണിക്കുന്നതിനാലാണ് ഈ കുറവ്. ഇവിടെ മൊത്തം കുടുംബത്തിന്‍റെയോ കമ്പനിയുടെയോ സമ്പത്ത് പരിഗണിച്ചിട്ടില്ല.
Also Read: വിസ്കി വിൽക്കാൻ വിജയ് മല്യ തുടങ്ങിയ ആർസിബി; താരങ്ങളുടെ ശമ്പളം മുടങ്ങിയ ടീം; ഇന്ന് റിയൽ ചാംപ്യൻസ്
2,013 പേരാണ് പട്ടികയിലുള്ളത്. ഇവരുടെ ആകെ സമ്പത്ത് ഏകദേശം 100 ലക്ഷം കോടി രൂപ വരും. ഇതില്‍ 169 പേരുടെ ആസ്തി 5,000 കോടിക്കും 10,000 കോടിക്കും ഇടയിലാണ്.