ആഢംബരത്തിന്‍റെ ആള്‍രൂപമായി ഇന്ത്യന്‍ ജനത കാണുന്ന കോടീശ്വരനാണ് മുകേഷ് അംബാനി. ഇദ്ദേഹത്തിന്‍റെ ലാളിത്യത്തെക്കുറിച്ചും വിനയത്തെക്കുറിച്ചും നടിയും സംരംഭകയുമായ റിച്ച പനായി പങ്കുവെച്ച പോസറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. സ്വിറ്റ്‌സർലൻഡ് യാത്രക്കിടെയാണ് റിച്ച മുകേഷ് അംബാനിയെയും കൊച്ചുമകളെയും കണ്ടുമുട്ടുന്നത്.
മുകേഷ് അംബാനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് 'യാത്രയുടെ എത്ര മനോഹരമായ തുടക്കം! ഇത്രയും വിനയാന്വിതനും സിമ്പിളുമായ മുകേഷ് സാറിനെ നേരിൽ കാണാൻ സാധിച്ചതിൽ വലിയ സന്തോഷം. താങ്ക്യൂ മുകേഷ് സർ എന്നാണ് റിച്ച കുറിച്ചത്.
ഇത് എഐ ചിത്രമാണോ?, എന്നും ഓര്‍ത്തുവെക്കാവുന്ന ചിത്രം, അപൂര്‍വമായ കണ്ടുമുട്ടല്‍ എന്നൊക്കെയാണ് കമന്‍റുകള്‍. എട്ടുലക്ഷത്തി തൊണ്ണൂറായിരം പേരാണ് ചിത്രം ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്. 2011-ൽ മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ റിച്ച നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.