ആനയടക്കം പരുക്കേറ്റ മൃഗങ്ങളുടെ ആശ്രയമാണ് റിലയന്‍സ് ഫൗണ്ടേഷന്‍റെ വന്‍താര വന്യജീവി സംരക്ഷണ–പുനരധിവാസ കേന്ദ്രം. നിയമപോരാട്ടത്തിലെ വിജയം വന്‍താര പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. വൻതാരയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്ച പറഞ്ഞിരുന്നു.
1.5 ലക്ഷത്തിലധികം മൃഗങ്ങളുടെ ആശ്രയ കേന്ദ്രമാണ് 3000 ഏക്കറിലായുള്ള വൻതാര. വന്‍താര എന്നാല്‍ വനത്തിനുള്ളിലെ വനം എന്ന് എന്നര്‍ഥം. പരിക്കേൽക്കുകയും വംശനാശഭീഷണി നേരിടുകയും ചെയ്യുന്ന മൃഗങ്ങളെ സംരക്ഷിക്കുകയാണ് മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വന്‍താര. ലോകത്തിലെ ഏറ്റവും വലിയ ''ആന ആശുപത്രി''യും എംആര്‍ഐ, സിടി സ്‌കാനുകള്‍, ഐസിയുകള്‍, വൈല്‍ഡ് ലൈഫ് അനസ്‌തേഷ്യ, കാര്‍ഡിയോളജി തുടങ്ങി മൃഗങ്ങൾക്കുള്ള ചികിത്സയിലെ അത്യാധുനിക സംവിധാനങ്ങളും, വൻതാരയിലുണ്ട്. കേരളത്തില്‍ നിന്നടക്കമുള്ള ആന പാപ്പാന്‍മാര്‍ക്ക് ഇവിടെ പരിശീലനം നല്‍കാറുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നില്ല എന്നായിരുന്നു വന്‍താരക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.
എന്നാല്‍ എല്ലാവിധ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് വന്‍താരയുടെ പ്രവര്‍ത്തനമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ.ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സുപ്രീം കോടതിക്ക് റിപ്പോർട്ട് നല്‍കി. മൃഗങ്ങളെ ഏറ്റെടുക്കൽ, കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ക്ഷേമം, സംരക്ഷണം, സാമ്പത്തിക ക്രമക്കേടുകൾ പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പ്രത്യേക അന്വേഷണസംഘം തള്ളുകയാണ്.
വൻതാര സമാനമായ ആരോപണങ്ങൾ ആവർത്തിച്ചു നേരിട്ടിട്ടുണ്ടെന്നും എല്ലാം അടിസ്ഥാനരഹിതമെന്ന് കണ്ടെത്തിയതായും കോടതി ,ഊഹാങ്ങളെ അടിസ്ഥാനത്തിലുള്ള ഇത്തരം ഹര്‍ജികള്‍ തുടരുന്നത് നടപടിക്രമങ്ങളുടെ ദുരുപയോഗമാണ് കോടതി നിർദ്ദേശങ്ങൾ. എസ്ഐടി റിപ്പോർട്ട് സീൽ ചെയ്തു. ആന്തരിക ഉപയോഗത്തിനായി മുഴുവൻ പകർപ്പും വൻതാരക്ക് ലഭ്യമാക്കി എസ് ഐ ടി റിപ്പോർട്ടിന്റെ സംഗ്രഹം രഹസ്യമല്ല കോടതി ഉത്തരവിന്റെ ഭാഗമാണ് ഷെഡ്യൂൾ എ യിൽ പരാമർശിച്ചിരിക്കുന്ന എല്ലാ പരാതികളും അവസാനിച്ചു മൃഗങ്ങളുടെ സംരക്ഷണത്തിൽ വൻതാരയുടെ ആത്മാർത്ഥത സുപ്രീം കോടതിയുടെ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് വൻതാര മാനേജ്‌മെന്റ് വ്യക്തമാക്കി.