TOPICS COVERED

സ്വര്‍ണ വില വലിയ കുതിപ്പ് തുടരുന്ന സമയമാണ്. 2025 ല്‍ ഇതുവരെ 30 ശതമാനമാണ് രാജ്യാന്തര വിലയിലുണ്ടായ വര്‍ധന. അതേസമയം കഴിഞ്ഞ വര്‍ഷം 45 ശതമാനം വര്‍ധനവുണ്ടായി. ഈ വില വര്‍ധനയിലെ നേട്ടം സ്വന്തമാക്കുകയാണ് മലയാളി നിക്ഷേപകര്‍. സ്വര്‍ണ ഇടിഎഫിലെ നിക്ഷേപം ഈ വര്‍ഷം എല്ലാ മാസത്തിലും വര്‍ധിക്കുകയാണ് എന്നാണ് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്ത്യയുടെ കണക്ക്. 

Also Read: 10 ഓഹരി 100 എണ്ണമാകും; 9,300 രൂപയുടെ ഓഹരി ഇനി 930 രൂപയ്ക്ക് വാങ്ങാം; ബജാജ് ഫിനാന്‍സില്‍ സംഭവിച്ചത് എന്ത്

മേയ് മാസത്തിലെ കണക്കുപ്രകാരം 331.97 കോടി രൂപയാണ് ഗോള്‍ഡ് ഇടിഎഫിലുള്ള മലയാളി നിക്ഷേപം. 2025 ജനുവരിയില്‍ 253.11 കോടി രൂപയുടെ നിക്ഷേപമാണ് മലയാളികള്‍ ഗോള്‍ഡ് ഇടിഎഫില്‍ നടത്തിയത്.  ഫെബ്രുവരിയില്‍ 273.59 കോടി രൂപയും മാര്‍ച്ചില്‍ 293.63 കോടി രൂപയുമായി ഇടിഎഫ് നിക്ഷേപം വര്‍ധിച്ചിരുന്നു. ഏപ്രിലിലാണ് ഇടിഎഫ് നിക്ഷേപം ആദ്യമായി 300 കോടി കടന്നത്. 312.57 കോടിയായിരുന്നു ഏപ്രിലിലെ കണക്ക്.

മേയ് മാസത്തിലെ കണക്കുപ്രകാരം ഇത് 331.97 കോടി രൂപയായി ഉയര്‍ന്നു. ഡിസംബറില്‍ 238.99 കോടി രൂപയായിരുന്നു നിക്ഷേപം. ഈ വര്‍ഷം മാത്രം 93 കോടി രൂപയുടെ ഇടിഎഫ് നിക്ഷേപമാണ് മലയാളികള്‍ നടത്തിയത്. ഒരു വര്‍ഷം മുന്‍പ് 2024 ജനുവരിയില്‍ 137.09 കോടി രൂപയായിരുന്നു മലയാളിയുടെ ഗോള്‍ഡ് ഇടിഎഫ് നിക്ഷേപം. 62124.97 കോടി രൂപയാണ് ഇന്ത്യയിലെ ആകെ ഗോള്‍ഡ് ഇടിഎഫ് നിക്ഷേപം. 

Also Read: സമ്പന്നപട്ടികയില്‍ ട്വിസ്റ്റ്; മുകേഷ് അംബാനി 348–ാമത്; മക്കള്‍ ഒന്നാമത് 

അതേസമയം ചരിത്രത്തിലാദ്യമായി മലയാളിയുടെ മ്യൂച്വൽഫണ്ടിലെ മൊത്തം നിക്ഷേപം90,000 കോടി രൂപ കടന്നു. മേയിൽ കേരളത്തിൽ നിന്നുള്ള മൊത്ത നിക്ഷേപം 91,270.95 കോടി രൂപയിയാണ്. 

എന്താണ് സ്വർണ ഇടിഎഫ്

99.50 ശതമാനം പരിശുദ്ധിയുള്ള സ്വർണത്തിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് സ്വർണ ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്). ആഭ്യന്തര വിപണിയിലെ സ്വർണ വിലയാണ് ഇവ ട്രാക്ക് ചെയ്യുന്നത്. നിലവിൽ 17  ഗോൾഡ് ഇടിഎഫുകൾ ഇന്ത്യയിലുണ്ട്.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Gold ETF investments by Malayalis surged to ₹331.97 Cr in May 2025, continuing an upward trend this year. As gold prices jump 30% globally, find out why Kerala investors are choosing Gold ETFs and their growing share in India's total Gold ETF assets.