nirmala-sitharaman

ഓഹരി വിപണി നിക്ഷേപകര്‍ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നില്ല. മൂലധന നേട്ട നികുതിയില്‍ മാറ്റങ്ങളൊന്നുമില്ലെങ്കിലും റീട്ടെയില്‍ നിക്ഷേപകരുടെ നികുതി നടപടികള്‍ ഏളുപ്പമാക്കുന്ന പ്രഖ്യാപനം ബജറ്റിലുണ്ട്. ഇത്തരത്തിലൊന്നാണ് ഫോം 15G, ഫോം 15H എന്നിവയുമായി ബന്ധപ്പെട്ടത്. ഇനി മുതല്‍ ഇവ നേരിട്ട് ഡെപ്പോസിറ്ററികളില്‍ സമര്‍പ്പിക്കാം എന്ന പ്രഖ്യാപനമാണ് ബജറ്റിലുണ്ടായത്. 

സ്വര്‍ണ വില ലക്ഷത്തിന് താഴേക്ക്! വന്‍കയറ്റത്തിന് മുന്‍പ് വാങ്ങാന്‍ അവസരം? സാധ്യതകള്‍ ഇങ്ങനെ

വിവിധ കമ്പനികളുടെ ഓഹരികള്‍ കൈവശമുള്ള നികുതിദായകര്‍ക്ക് പ്രഖ്യാപനം ഗുണകരമാകും. ഫോം 15G, ഫോം 15H എന്നിവ നിക്ഷേപകര്‍ക്ക് നേരിട്ട് ഡെപ്പോസിറ്ററികളിൽ സമർപ്പിക്കാം. ഡെപ്പോസിറ്ററികൾ ഈ വിവരങ്ങൾ ബന്ധപ്പെട്ട കമ്പനികള്‍ക്ക് കൈകമാറും. 

വെനസ്വേലന്‍ എണ്ണ വന്നാല്‍ ലാഭം 300 കോടി ഡോളർ! എണ്ണയില്‍ ഇന്ത്യ യു.എസിനൊപ്പമോ? കളം മാറ്റി റഷ്യ

നികുതി ഇളവുകള്‍ക്കായി നികുതദിദായകര്‍ സ്വയം സമർപ്പിക്കുന്ന ഡിക്ലറേഷൻ ഫോമുകളാണിവ. ലാഭവവിഹിതം, പലിശ തുടങ്ങിയ വരുമാനങ്ങളില്‍ നിന്നും ടിഡിഎസ് (സ്രോതസില്‍ നിന്നുള്ള വരുമാനം) പിടിക്കുന്നത് ഒഴിവാക്കാന്‍ യോഗ്യരായ നിക്ഷേപകര്‍ക്ക് ഈ ഫോമുകള്‍ ഉപയോഗിക്കാം. മൊത്ത വാര്‍ഷിക വരുമാനം നികുതി നല്‍കേണ്ട പരിധിക്ക് താഴെയാണെങ്കില്‍ മാത്രമെ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. 

സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ 'പെട്ടു'; നികുതി ഇളവ് പിന്‍വലിച്ച് കേന്ദ്രം; നഷ്ടം ആര്‍ക്കൊക്കെ?

60 വയസിന് മുകളിലുള്ളവരാണ് 15എച്ച് ഫോം സമര്‍പ്പിക്കേണ്ടത്. മറ്റുള്ളവര്‍ 15ജി ഫോം സമര്‍പ്പിക്കാം. നിലവില്‍ ഓഹരികളുള്ള കമ്പനികളില്‍ പ്രത്യേകം സമര്‍പ്പിക്കുകയോ ബ്രോക്കര്‍മാരെ ഏല്‍പ്പിക്കുകയോ ആണ് ചെയ്യേണ്ടത്. 

ENGLISH SUMMARY:

Budget 2025 India did not bring expected announcements for stock market investors, but it includes a proposal to simplify tax procedures for retail investors related to Form 15G and Form 15H. These can now be submitted by investors directly to depositories, which will then communicate this information to the respective companies.