കല്യാൺ സിൽക്സിന്റെ ഓണക്കോടിക്കൊപ്പം രണ്ട് കോടിയും സമ്മാന പദ്ധതിയുടെ രണ്ടാം നറുക്കെടുപ്പ് കൊച്ചിയിൽ നടന്നു. ഹോസ്പിറ്റൽ റോഡിലെ കല്യാൺ സിൽക്സ് ഷോറൂമിൽ എംഎൽഎമാരായ ടി.ജെ.വിനോദ്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മിണി, ദീപക് ജോയ്, ജില്ലാ കലക്ടർ ജി.പ്രിയങ്ക, വാർഡ് കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ എന്നിവർ സംയുക്തമായി നറുക്കെടുപ്പ് നിർവഹിച്ചു. അടുത്ത നറുക്കെടുപ്പുകൾ 22-ന് കോഴിക്കോടും, 29-ന് തൃശ്ശൂരിലും നടക്കും. ബമ്പർ സമ്മാനമായ 25 ലക്ഷം രൂപയുടെ സ്വർണനാണയങ്ങൾക്ക് അർഹരാകുന്ന ആളെ 29-ന് തൃശൂരിലെ നറുക്കെടുപ്പിൽ കണ്ടെത്തും.