നാടിന്‍റെ വികസനസൂത്രങ്ങളെ ആദരിക്കാന്‍ മനോരമ ന്യൂസ് വീണ്ടും ഒരുങ്ങുകയാണ്. നാട്ടുസൂത്രം റിയാലിറ്റി ഷോ നാലാം സീസണിന് തുടക്കമാകുന്നു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സാണ് ഈ ഉദ്യമത്തില്‍ സഹകരിക്കുന്നത്.
നാട്ടില്‍ ചലനമുണ്ടാക്കിയ കിടിലനൊരാശയം. ഹിറ്റായ ഒരു പദ്ധതി. തദ്ദേശ സ്ഥാപനങ്ങളും കൂട്ടായ്മകളും നടപ്പാക്കുന്ന ഇത്തരം മാതൃകകളാണ് നാട്ടുസൂത്രത്തില്‍ . നിങ്ങളുടെ നാട്ടിലെ സംഘാടക മികവ് മനോരമ ന്യൂസിലൂടെ ഇനി മലയാളിക്ക് മുന്നിലേക്ക്.
മാതൃക പദ്ധതികള്‍ ആര്‍ക്കും മനോരമ ന്യൂസിനെ അറിയിക്കാം. മനോരമ ന്യൂസ് ചാനലിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും നാടിന്‍റെ വിജയസൂത്രങ്ങള്‍ പ്രേക്ഷകര്‍ക്കുമുന്നേലക്കെത്തും. ചിത്രീകരിക്കപ്പെടുന്നവയില്‍ തിരഞ്ഞെടുക്കപ്പെട്ട പദ്ധതികളുടെ നടത്തിപ്പുകാര്‍ സ്റ്റുഡിയോയിലെത്തി വികസന സൂത്രം വിശദീകരിക്കും.
വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള ഫോര്‍മുല തേടുകയാണ് നാട്ടുസൂത്രം. മുന്‍ സീസണുകള്‍ക്കു ലഭിച്ച മികച്ച പ്രതികരണമാണ് പുതിയ സീസണുള്ള പ്രചോദനം.