പ്രതീകാത്മക ചിത്രം

ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ രണ്ടു വയസ്സ് പ്രായമുള്ള പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് പിടിയില്‍. കേസില്‍ കനുഭായ് ഗോണ്ഡലിയ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്ഷീരകർഷകനായ മെർഖിഭായ് ചാവ്ദയുടെ ഉടമസ്ഥതയിലുള്ള പശുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് മിണ്ടാപ്രാണിക്ക് നേരയുളള കൊടും ക്രൂരത പുറത്തുകൊണ്ടുവന്നത്. 

പശുവിനെ തേടി പലയിടങ്ങളിലും ഉടമ നടന്നെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് രാത്രിയോടെ തൊട്ടടുത്ത ശ്മശാനത്തിന്‍റെ പരിസരത്ത് തിരഞ്ഞപ്പോഴാണ് എഴുനേല്‍ക്കാല്‍ വയ്യാതെ തന്‍റെ 2 വയസുളള പശു കിടക്കുന്നത് ഉടമ കണ്ടത്. തൊട്ടടുത്ത് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയും ഉണ്ടായിരുന്നു. ഉടമയ്ക്ക് കാര്യം മനസിലായതോടെ പ്രതിയെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും കനുഭായ് ഓടിരക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ ഈ സംഭവങ്ങളെല്ലാം ഒരു സമീപവാസി മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. പശുവിന്‍റെ ഉടമ നല്‍കിയ പരാതിയുടെയും തെളിവായി ലഭിച്ച ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കേസെടുത്ത പൊലീസ് ഉടന്‍ തന്നെ അറസ്റ്റും രേഖപ്പെടുത്തി. മൃഗങ്ങൾക്ക് നേരെയുളള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി രാജ്കോട്ട് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A young man has been apprehended in the Rajkot district of Gujarat for committing an unnatural offense against a two-year-old cow. This incident of extreme cruelty to an animal was uncovered when the cow's owner searched for his missing animal.