ജോളി സിൽക്സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കൊല്ലം ജോളി സിൽക്സിൽ വച്ച് നടന്ന ചടങ്ങിൽ ഇരവിപുരം എം.എൽ.എ വിഷ്ണു മോഹൻ ഉദ്ഘാടനം നിർവഹിച്ചു. ജോളി സിൽക്സ് റീജിയണൽ മാനേജർ എം.ജെ. മഹേഷ്, ജോളി സിൽക്സ് മാനേജർ പി.വി. പ്രദീഷ്, ജോയ്ആലുക്കാസ് ജ്വല്ലറി മാനേജർ ടി.എം.അരുൺ കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു. നാലു നിലകളിലായി വിശാലമായ വസ്ത്രശേഖരമാണ് നവീകരിച്ച ജോളി സിൽക്സിൽ ഒരുക്കിയിട്ടുള്ളത്.