തമിഴ്‌നാട് സർക്കാരിന്റെ 'തായ് മാമൻ തങ്ക മോതിരം' പദ്ധതിക്കായുള്ള ആദ്യ ബാച്ച് സ്വർണ മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്. 89,955 മോതിരങ്ങളാണ് ആദ്യഘട്ടത്തിൽ തയ്യാറായതെന്ന് കമ്പനി അറിയിച്ചു. ചെന്നൈയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള ജോയ്ആലുക്കാസിന്റെ പ്രത്യേക കേന്ദ്രങ്ങളിൽ നിന്നാണ് മോതിരങ്ങൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.