എഴുപതാം ജന്മദിനാഘോഷവേളയിൽ സന്നദ്ധ സേവനമേഖലയിലേക്ക് 100 കോടി രൂപ പ്രഖ്യാപിച്ച് ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. ജോയ് ആലുക്കാസ്. എഴുപതാം ജന്മദിനാഘോഷവേളയിലാണ് 100 കോടി രൂപയുടെ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപനം നടത്തി. സന്നദ്ധ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഈ തുക പൂർണമായി വിനിയോഗിക്കുന്നത്. ചടങ്ങിൽ സിനിമ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വ്യവസായ മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

ENGLISH SUMMARY:

Joy Alukkas charity donation of 100 crore rupees was announced during the 70th birthday celebrations of the group founder, Dr. Joy Alukkas. This massive fund will be utilized entirely for expanding social service activities and basic infrastructure development in Kerala.