യാര്‍ഡ്‌ലിയുടെ പ്രീമിയം എയര്‍ ഫ്രഷ്നര്‍ ഉല്‍പന്നങ്ങള്‍ കേരള വിപണിയിലെത്തി. വീട്ടകങ്ങളിലും കാറുകളിലും ഉപയോഗിക്കാവുന്ന എയര്‍ ഫ്രഷ്നര്‍ സ്പ്രേ, എയര്‍ പോക്കറ്റ്, കാര്‍ പെര്‍ഫ്യൂം എന്നിവ ഫ്ളോറാലിസ് എന്ന ബ്രാന്‍ഡിലാണ് വിപണിയിലിറക്കിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യാര്‍ഡ്ലി ആന്‍ഡ് എന്‍ഷാന്ത്യൂര്‍ ബിസിനസ് ഹെഡ് മനീഷ് വ്യാസ് ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചു. 45 ദിവസം കാലാവധിയുള്ള കാര്‍ പെര്‍ഫ്യൂമിന് 99 രൂപയാണ് വില. പത്ത് ഗ്രാമിന്‍റെ എയര്‍ പോക്കറ്റിന് 70 രൂപയും 180 മില്ലിയുടെ എയര്‍ ഫ്രഷ്നര്‍ സ്പ്രേയ്ക്ക് 169 രൂപയുമാണ് വില.