TAGS

റീസൈക്കിള്‍ ചെയ്യാവുന്ന ചെരുപ്പ് നിര്‍മാണത്തില്‍ ഇന്ത്യാസ് വി.കെ.സി ഗ്രൂപ്പിന് പേറ്റന്റ്. വി.കെ.സി ഫുട്ഗിയര്‍ പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച റീസൈക്കിളബിള്‍ ആര്‍ട്ടിക്കിള്‍ ഓഫ് ഫുട്‌വെയര്‍ എന്ന കണ്ടുപിടിത്തത്തിലൂടെയാണ് നേട്ടം. ഇന്ത്യാസ് വി.കെ.സിയുടെ ന്യു പ്രോജക്ടസ് ആന്‍ഡ് ഇന്നൊവേഷന്‍ ലീഡ് ബി.നന്തകിഷോര്‍, പ്രോഡക്റ്റ് ആന്‍ഡ് ഡെവലപ്‌മെന്‍റ് സീനിയര്‍ മാനേജര്‍ കെ.പി. അഭിജിത്ത് എന്നിവര്‍ സ്ഥാപക ചെയര്‍മാന്‍ വി.കെ.സി. മമ്മദ് കോയയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. ഡയറക്ടര്‍മാരും സന്നിഹിതരായിരുന്നു. ഉപയോഗശൂന്യമായ ചെരുപ്പുകളുടെ പുനരുപയോഗത്തില്‍ കൂടുതല്‍ ഗവേഷണം നടത്തുമെന്ന് മാനേജിങ് ഡയറക്ടര്‍ വി.കെ.സി. റസാക് അറിയിച്ചു. രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്ക് പുതിയ നേട്ടമാണ് ഇതെന്നും കമ്പനി പറഞ്ഞു.

ENGLISH SUMMARY:

VKC Group has secured a patent for recyclable footwear manufacturing in India. This significant achievement by VKC Footgear Private Limited marks a new milestone for the company and India in sustainable innovation.