സത്യ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ ഷോറൂം കോഴിക്കോട് താമരശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എം.കെ. രാഘവന്‍ എം.പി  ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ സത്യയുടെ പന്ത്രണ്ടാമത്തെ ഷോറൂമാണ് താമരശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചത്. ചെന്നൈ ആസ്ഥനമായുള്ള കമ്പനിക്ക് ദക്ഷിണേന്ത്യയില്‍ 400 ലധികം ഷോറുമുകളുണ്ട്. ജനങ്ങളുടെ പിന്തുണയാണ് സത്യയുടെ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് സത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. ജോണ്‍ റോഷന്‍ പറ‍ഞ്ഞു.

ENGLISH SUMMARY:

Satya Group of Companies opened its new showroom in Thamarassery, Kozhikode, inaugurated by MP M.K. Raghavan. This marks the brand's twelfth store in Kerala, featuring special opening offers and gifts for customers.