കോഴിക്കോട് കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഏകജാലകത്തെ നോക്കുകുത്തിയാക്കി സ്പെഷ്യല്‍ ഉത്തരവിന്റെ മറവില്‍ പ്ലസ് വണ്‍ പ്രവേശനം. ഇതുവരെ 29 പേര്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവുമായി പ്രേവേശനത്തിനായി സ്കൂളിലെത്തി. ഇതോടെ പണം വാങ്ങി സര്‍ക്കാര്‍ ഉത്തരവുകള്‍ സംഘടിപ്പിച്ചുനല്‍കുന്ന സംഘം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ശക്തമായി.

പ്ലസ് വണ്‍ പ്രവേശനം ഏകജാലകം വഴിയാണ്. എന്നാല്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവുമായെത്തുന്നവര്‍ക്കു സ്കൂളുകള്‍ പ്രവേശനം നല്‍കാറുണ്ട്. ഈ പഴുതു മുതലെടുത്ത് കുറ്റ്യാടി എച്ച്.എസ്.എസില്‍ ഇതുവരെ പ്രവേശനം നേടിയത് 28 പേര്‍. ക്ലാസ് മുറികള്‍ ഇല്ലാത്തതിനാല്‍ അധിക ബാച്ച് അനുവദിക്കാതിരുന്ന സ്കൂളില്‍ ഇത്രയധികം കുട്ടുകള്‍ പ്രത്യേക ഉത്തരവു വഴിയെത്തിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഹയര്‍സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്ററായ സ്കൂള്‍ പ്രിന്‍സപ്പലാണു സംഭവത്തിനു പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു.

കൂട്ട സ്പെഷ്യല്‍ ഓര്‍ഡറിനു പിന്നില്‍ അഴിമതിയാണന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അതിനിടെ ഉത്തരവുമായി പ്രവേശനത്തിന് എത്തിയ 29–ാംമത്തെ കുട്ടിയെ സ്ഥലപരിമിതി ചൂണ്ടികാണിച്ചു സ്കൂള്‍ അധികൃതര്‍ മടക്കി അയച്ചു.

ENGLISH SUMMARY:

Plus One admission controversy highlights alleged corruption and misuse of special government orders at Kuttiady Govt Higher Secondary School. The incident has sparked major debates across Kerala regarding the bypass of the single-window admission system.